തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

Crime

ആശുപത്രിയിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ളവയിൽ വിശദീകരണം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രിൻസിപ്പൽ, സൂപ്രണ്ട് ഇൻചാർജ്, ആർ.എം.ഒ എന്നിവർ സംഭവത്തിൽ അന്വേഷണം നടത്തും. ഇന്ന് തന്നെ റിപ്പോർട്ട് നൽകുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് .ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരൻ ശ്രീനാരായണപുരം സ്വദേശി ദയാലാൽ ഇന്നലെ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അവശ നിലയിലായിരുന്ന കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്.

അത്യാസന്ന നിലയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ദ ചികിൽസക്കായി മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു.ആംബുലൻസിയിൽ യുവതിയോടൊപ്പം കയറിയ ദയാലാൽ ആശുപത്രിയിൽ ബന്ധുവെന്ന വ്യാജേന തങ്ങിയാണ് പീഡിപ്പിച്ചത്.

അവശനിലയിലായിരുന്ന യുവതി നേഴ്സിനോട് വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഇയാൾ മുങ്ങി. മെഡിക്കൽ കോളേജ് അധികൃതർ പൊലീസിന് കൈമാറുകയായിരുന്നു.

കൊടുങ്ങല്ലൂരിൽ മടങ്ങിയെത്തിയ ദയാലാലിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് മുളങ്കുന്നത്തുകാവ് പൊലീസിന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *