20 ഗ്രാം മെത്തഫിറ്റമിനുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ പിടിയില്‍

പാലക്കാട് മയക്കുമരുന്നു വേട്ട. വാളയാറില്‍ 20 ഗ്രാം മെത്തഫിറ്റമിനുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ പിടിയിലായി. എറണാകുളം സ്വദേശികളായ മുഹമ്മദ് അജീബ് (21), അശ്വിന്‍ (22), കണ്ണൂര്‍ സ്വദേശി സഞ്ജിത്ത് അലി(22), കോഴിക്കോട് സ്വദേശി നാജില്‍ മുഹമ്മദ്(21) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്ത് ബിടെക് വിദ്യാര്‍ഥികളാണ് നാലുപേരും.ബംഗളുരുവില്‍നിന്ന് എറണാകുളത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ കുടുങ്ങിയത്. ഇവരുടെ കാറില്‍ വളര്‍ത്തുനായയുമുണ്ടായിരുന്നു.മെത്ത്, കല്ല് എന്നിങ്ങനെ പേരുകളില്‍ ന്യൂ ജനറേഷന്‍ യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന ഈ മയക്കുമരുന്ന് വളരെ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ പോലും വലി […]

Continue Reading

തരൂരിനെ ഭയപ്പെടുന്നതാര്?

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വേരുറപ്പിക്കാൻ ശശി തരൂർ ശ്രമിക്കുന്നു എന്ന ആശങ്കയിലാണ് കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളിൽ ചിലർ. ശരി തരൂരിനുളള പൊതു സ്വീകാര്യതയാണ് നേതാക്കളെ വിളറിപിടിപ്പിച്ചിരിക്കുന്നത്. ഊതിവീർപ്പിച്ച ബലൂൺ ഒരു മൊട്ടുസൂചികൊണ്ട് കുത്തിയാൽ തീരുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കോൺഗ്രസ്സിലെ മുതിർന്ന നേതാവായ കെ മുരളീധരനും, യുവനേതാവ് ശബരിനാഥടക്കമുള്ള ഒരു നിര തരൂരിനു പിൻതുണയുമായി എത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. ശശി തരൂർ നടത്തുന്ന മലബാർ പര്യടനത്തിൽ വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിനു […]

Continue Reading

ആഡംബര കാറില്‍ നിന്നും
മയക്കുമരുന്ന് പിടികൂടി

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ ആഡംബര കാറില്‍ നിന്നും പോലീസ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയതായി റിപ്പോര്‍ട്ട്. സ്റ്റേഷന്‍ പരിധിയില്‍ പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ആഡംബര കാറില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ നിരവധി എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ പുതിയറ ലതാപുരി വീട്ടില്‍ നൈജില്‍ റിറ്റ്‌സ്, മാത്തോട്ടം സഹല്‍ എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഇവരെക്കൂടാതെ ഓടി രക്ഷപ്പെട്ട മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളില്‍ […]

Continue Reading

ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി കുട്ടികളടക്കം 12 പേര്‍ മരിച്ചു

അമിതവേഗതയിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി കുട്ടികളടക്കം 12 പേര്‍ മരിച്ചു. ബീഹാറിലെ വൈശാലി ജില്ലയിലെ മെഹ്നാര്‍ ഗ്രാമത്തില്‍ ഇന്നലെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Continue Reading

കുഫോസ് വിസി നിയമനം ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍വകലാശാല(കുഫോസ്) വിസി നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ റിജി ജോണ്‍ ആണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. 2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സര്‍വകലാശാല വി.സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി […]

Continue Reading

ദോശ…ദോശ…

ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭവമാണ് ദോശ. എങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ളവരും ദോശ ആസ്വദിച്ചു കഴിക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റായും ലഞ്ചായും ഡിന്നറായും ദോശ കഴിക്കാം. കാരണം ദോശ ദഹിക്കാൻ എളുപ്പമാണ്. ദോശ തന്നെ പല പല തരമുണ്ട്, സാദാ ദോശ, മസാല ദോശ, നെയ്‌റോസ്റ്റ്, പേപ്പർറോസ്റ്റ്, റവ ദോശ, റാഗി ദോശ…..അങ്ങനെ ലിസ്റ്റ് നീണ്ടുനീണ്ടുപോകും. ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതുകൊണ്ട് വെജിറ്റേറിയൻകാർക്ക് ദോശ അത്യുത്തമം. ഒരു സാദാ ദോശയിൽ 37 കലോറിയുണ്ട്. ദോശയിൽ അപകടകാരിയായ കൊഴുപ്പ് ഇല്ല. ധാതുക്കളും വിറ്റാമിൻ സിയും കാർബോഹൈഡ്രേറ്റും […]

Continue Reading

അർജന്‍റീന ജേഴ്‌സിയിൽ ചീഫ് വിപ്പിന്‍റെ ഗോൾ

ലോകകപ്പിന്‍റെ ആവേശം ലോകമെങ്ങും അലതല്ലുമ്പോൾ കൊച്ചകേരളത്തിലും ആവേശത്തിനു കുറവില്ല. തന്‍റെ തിരക്കുകളെല്ലാം മാറ്റിവെച്ച് അർജന്‍റീന ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയിരിക്കുകയാണ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ്. ചീഫ് വിപ്പ് ക്യാപ്ടനായ ജനപ്രതിനിധികളുടെ ടീമും. സി പി എം കോട്ടയം ജില്ലാ കമ്മറ്റിയംഗം ഗിരീഷ് എസ് നായരുടെ ബ്രസീൽ ടീമും തമ്മിൽ നടന്ന സൗഹൃദമത്സരം ഒരു ഗ്രാമത്തിന്‍റെ ഒത്തൊരുമയുടെ നേർക്കാഴ്ചയായി.ഇത്തരം സൗഹൃദമത്സരങ്ങൾ നാടെങ്ങും സംഘടിപ്പിക്കണമെന്ന് ഡോ.എൻ ജയരാജ് പറഞ്ഞു. പരിപാടി സംഘടിപ്പിച്ച DYFI വാഴൂർ ബ്ലോക്ക് കമ്മറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. മത്സരം […]

Continue Reading

തടവ് പുള്ളികള്‍ക്ക് ആധാര്‍ നടപടികള്‍ ലഘൂകരിച്ചു

രാജ്യത്തെ എല്ലാ തടവ് പുള്ളികള്‍ക്കും ആധാര്‍ എടുക്കാനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു. പ്രത്യേക നടപടിക്രമങ്ങളിലൂടെയാണ് തടവ് പുള്ളികള്‍ക്ക് ആധാര്‍ നല്‍കുന്നത്. ആധാര്‍ പദ്ധതിയില്‍ തടവുകാരെ ഉള്‍പ്പെടുത്തുന്നതിന് തിരിച്ചറിയല്‍ രേഖയായ പ്രിസണേഴ്‌സ് ഇന്‍ഡക്ഷന്‍ ഡോക്യുമെന്റ് (പിഐഡി) മതിയെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. തടവ് പുള്ളികള്‍ക്ക് ആധാര്‍ നല്‍കാനുള്ള പ്രചാരണ പരിപാടികള്‍ 2017ല്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍, ആധാറില്‍ ഉള്‍പ്പെടുന്നതിനുള്ള മതിയായ തിരിച്ചറിയില്‍ രേഖകള്‍ പലരുടെയും കൈവശം ഇല്ലാതിരുന്നത് കൊണ്ട് പദ്ധതി പ്രതീക്ഷിച്ചത് പോലെ മുന്നോട്ടു നീങ്ങിയില്ല. […]

Continue Reading

17 കാരിയെ പീഡിപ്പിച്ച് വിറ്റ കേസ്: അന്വേഷണത്തിനു പ്രത്യേകസംഘം

വീട് വിട്ടിറങ്ങിയ 17 -കാരിയായ ഒറ്റപ്പാലം സ്വദേശിനിയെ രാസലഹരി നല്കി പീഡിപ്പിച്ച ശേഷം പെണ്‍വാണിഭ സംഘത്തിന് വിറ്റ കേസിന്റെ അന്വേഷണം ചാത്തന്നൂര്‍ എ സി പി ബി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്. പാലക്കാട് എസ്പി. ആര്‍. വിശ്വനാഥ് മേല്‍നോട്ട ചുമതല വഹിക്കും. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ ജബാറും ഒറ്റപ്പാലത്തെ പോലീസ് ഉദ്യോഗസ്ഥരുമടക്കം ഏഴംഗ സംഘമാണ് അന്വേഷണം നടത്തുക.വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ ബസ് സ്റ്റാന്‍ഡില്‍ പരിചയപ്പെട്ട ഇരിങ്ങാലക്കുട അപാദന്‍ ഹൗസില്‍ ഡോണല്‍ വില്‍സല്‍ (26) ആണ് മുഖ്യപ്രതി. ഈയാള്‍ […]

Continue Reading

വയോധികയുടെ സ്വർണ്ണവും പണവും കവർന്ന ചെറുമകളും കാമുകനും അറസ്റ്റിൽ

വയോധികയുടെ സ്വര്‍ണവും പണവും കവര്‍ന്നചെറുമകളും കാമുകനും അറസ്റ്റില്‍ തട്ടിയെടുത്തത് പതിനേഴര പവനും എട്ടു ലക്ഷം രൂപയും വയോധികയുടെ പതിനേഴര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും എട്ടു ലക്ഷം രൂപയും കവര്‍ന്ന ചെറുമകളെയും കാമുകനെയും ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചേര്‍പ്പ് പാറളം പള്ളിപ്പുറം തെക്കുംമുറിയില്‍ പുളിപ്പറമ്പില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ ലീല (72) യുടെ സ്വര്‍ണ്ണവും പണവുമാണ് ചെറുമകളും കാമുകനും ചേര്‍ന്ന് തട്ടിയെടുത്തത്. ലീലയുടെ മകന്‍ പരേതനായ സുരേഷിന്റെ മകള്‍ ബിബിഎ ബിരുദധാരിയായ സൗപര്‍ണിക (21), വെങ്ങിണിശ്ശേരി കൂട്ടാലക്കുന്നില്‍ […]

Continue Reading