അർജന്‍റീന ജേഴ്‌സിയിൽ ചീഫ് വിപ്പിന്‍റെ ഗോൾ

Sports


ലോകകപ്പിന്‍റെ ആവേശം ലോകമെങ്ങും അലതല്ലുമ്പോൾ കൊച്ചകേരളത്തിലും ആവേശത്തിനു കുറവില്ല. തന്‍റെ തിരക്കുകളെല്ലാം മാറ്റിവെച്ച് അർജന്‍റീന ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയിരിക്കുകയാണ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ്. ചീഫ് വിപ്പ് ക്യാപ്ടനായ ജനപ്രതിനിധികളുടെ ടീമും. സി പി എം കോട്ടയം ജില്ലാ കമ്മറ്റിയംഗം ഗിരീഷ് എസ് നായരുടെ ബ്രസീൽ ടീമും തമ്മിൽ നടന്ന സൗഹൃദമത്സരം ഒരു ഗ്രാമത്തിന്‍റെ ഒത്തൊരുമയുടെ നേർക്കാഴ്ചയായി.
ഇത്തരം സൗഹൃദമത്സരങ്ങൾ നാടെങ്ങും സംഘടിപ്പിക്കണമെന്ന് ഡോ.എൻ ജയരാജ് പറഞ്ഞു.

പരിപാടി സംഘടിപ്പിച്ച DYFI വാഴൂർ ബ്ലോക്ക് കമ്മറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.

മത്സരം Adv റെജി സക്കറിയാ ഉത്ഘാടനം നിർവ്വഹിച്ചു. വി.ജി ലാൽ, ഗിരീഷ് S നായർ, ck ജോസഫ് ,ഗൗതം ബാലചന്ദ്രൻ, അക്ബർ ഷാ, റംഷാദ് റഹ്മാൻ, അരുൺ, മുകേഷ്, ഗിരീഷ് കുമാർ, വി.പി റെജി,ശ്രീകുമാർ CR ശ്രീജിത്ത് നിഷാ രാജേഷ് തുടങ്ങി ജനപ്രതിധികളും മത്സരത്തിന്‍റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *