പാലക്കാട് മയക്കുമരുന്നു വേട്ട. വാളയാറില്‍ 20 ഗ്രാം മെത്തഫിറ്റമിനുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ പിടിയിലായി. എറണാകുളം സ്വദേശികളായ മുഹമ്മദ് അജീബ് (21), അശ്വിന്‍ (22), കണ്ണൂര്‍ സ്വദേശി സഞ്ജിത്ത് അലി(22), കോഴിക്കോട് സ്വദേശി നാജില്‍ മുഹമ്മദ്(21) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്ത് ബിടെക് വിദ്യാര്‍ഥികളാണ് നാലുപേരും.
ബംഗളുരുവില്‍നിന്ന് എറണാകുളത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ കുടുങ്ങിയത്. ഇവരുടെ കാറില്‍ വളര്‍ത്തുനായയുമുണ്ടായിരുന്നു.
മെത്ത്, കല്ല് എന്നിങ്ങനെ പേരുകളില്‍ ന്യൂ ജനറേഷന്‍ യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന ഈ മയക്കുമരുന്ന് വളരെ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ പോലും വലി അപകടം ഉണ്ടാകുന്നതാണ്. വാളയാര്‍ ടോള്‍ പ്ലാസയില്‍ പാലക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പാര്‍ട്ടിയും പാലക്കാട് എക്‌സൈസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.സുരേഷ്, എ.കെ. സുമേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജി.ഷിജു, ഡ്രൈവര്‍ ശെല്‍വകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

