ശബരിമലയിലെ അപ്പം, അരവണ വിതരണ സൗകര്യങ്ങളുടെ റിപ്പോര്‍ട്ട് നല്‍കണം: കോടതി

LATEST

ശബരിമലയിലെ അപ്പം, അരവണ വിതരണത്തിനുള്ള സൗകര്യങ്ങളെക്കുറിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. അരവണ വിതരണത്തിനായി വേണ്ടത്ര ക്യാനുകള്‍ എത്തിക്കുന്നതില്‍ കരാറുകാരന്‍ വീഴ്ച വരുത്തുന്നുവെന്ന സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
അരവണ വിതരണത്തിന് തടസമുണ്ടാകരുതെന്നും ക്യാനുകള്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കരാറുകാരനെതിരെ നടപടിയെടുക്കാമെന്നും ഹൈക്കോടതി ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കി. 50 ലക്ഷം ക്യാനുകള്‍ വേണ്ടിടത്തു കഴിഞ്ഞ നവംബര്‍ 18 വരെ കരാറുകാരന്‍ എട്ടു ലക്ഷം ക്യാനുകളാണ് ലഭ്യമാക്കിയതെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. നിലവില്‍ 15 ലക്ഷം ക്യാനുകളില്‍ അവരണ സ്റ്റോക്കുണ്ട്. 64 ലക്ഷം ക്യാനുകളും സ്റ്റോക്കുണ്ട്. 25 ദിവസത്തേക്ക് ഇതു മതിയാകുമെന്നും കരാറുകാരനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ബോര്‍ഡ് വിശദീകരിച്ചു. വിഷയം നാളെ വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *