തരൂരിനെ ഭയപ്പെടുന്നതാര്?

Kerala Politics


കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വേരുറപ്പിക്കാൻ ശശി തരൂർ ശ്രമിക്കുന്നു എന്ന ആശങ്കയിലാണ് കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളിൽ ചിലർ. ശരി തരൂരിനുളള പൊതു സ്വീകാര്യതയാണ് നേതാക്കളെ വിളറിപിടിപ്പിച്ചിരിക്കുന്നത്. ഊതിവീർപ്പിച്ച ബലൂൺ ഒരു മൊട്ടുസൂചികൊണ്ട് കുത്തിയാൽ തീരുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കോൺഗ്രസ്സിലെ മുതിർന്ന നേതാവായ കെ മുരളീധരനും, യുവനേതാവ് ശബരിനാഥടക്കമുള്ള ഒരു നിര തരൂരിനു പിൻതുണയുമായി എത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. ശശി തരൂർ നടത്തുന്ന മലബാർ പര്യടനത്തിൽ വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിനു ലഭിക്കുന്നത്. മുസ്ലീംലീഗ് നേതാക്കന്മാരുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചകൾ പാർട്ടി നേതൃത്വം അസഹിഷ്ണതോടെ കാണുന്നത്.
അച്ചടക്കത്തിൻ്റെ വാൾ ഉയർത്തി തരൂരിനെയും അദ്ദേഹത്തെ പിൻതുണയ്ക്കുന്ന നേതാക്കന്മാരേയും പിടിച്ചുനിർത്തനാകുമോ എന്നാണ് നേതൃത്വത്തിൻ്റെ നോട്ടം. ന്യൂനപക്ഷത്തിന്റെ ശക്തമായ പിൻതുണ തേടി മുൻപോട്ടുവരുന്ന തരൂരിനെ പിടിച്ചുനിർത്താൻ ഇപ്പോഴത്തെ നേതൃത്വത്തിന് കഴിയുമോ എന്ന്് കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *