സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസ് ഡിസംബര്‍ മൂന്നുമുതല്‍

Sports

മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസ് ഡിസംബര്‍ മൂന്നു മുതല്‍ 11 വരെ എറണാകുളം, തൃശൂര്‍, കണ്ണൂര്‍, മാഹി എന്നിവിടങ്ങളില്‍ നടക്കും. ഡിസംബര്‍ മൂന്നിന് രാവിലെ ഒന്പതിന് കൊച്ചി റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ മന്ത്രി പി. രാജീവ് ടെന്നീസ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ഡിസംബര്‍ പത്തിന് രാവിലെ തലശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
അത്ലറ്റിക്‌സ്, ആര്‍ച്ചറി, ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, കബഡി, ഹാന്‍ഡ്‌ബോള്‍, ഹോക്കി, പവര്‍ ലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്, നീന്തല്‍, ഷൂട്ടിംഗ്, വോളിബോള്‍, ടേബിള്‍ ടെന്നീസ്, ലോണ്‍ ടെന്നീസ്, ഷൂട്ടിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. 30 വയസിനു മുകളില്‍ പ്രായമുള്ള 3000 ത്തോളം കായികതാരങ്ങള്‍ വിവിധ പ്രായ വിഭാഗങ്ങളിലായി മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് മാസ്റ്റേഴ്‌സ് ഗെയിംസ് അസോസിയേഷന്‍ കേരള പ്രസിഡന്റ് ജോര്‍ജ് ബി. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ഗെയിംസില്‍ നിന്ന് യോഗ്യത നേടുന്ന മാസ്റ്റേഴ്‌സ് കായികതാരങ്ങള്‍ 2023 ജനുവരിയില്‍ ഒറീസയില്‍ നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *