റിസോര്‍ട്ട് വിവാദം;അന്വേഷണമില്ലെന്ന് സിപിഐഎം

ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ അന്വേഷണമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിവാദം മാധ്യമ സൃഷ്ടിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.റിസോര്‍ട്ട് വിവാദവും വിശദീകരണവും ദേശീയ നേതൃത്വത്തെ അറിയിക്കും. വിവാദത്തില്‍ തുടര്‍ തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാവും. ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തിരുത്തേണ്ട സാഹചര്യമില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട തുക സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ ഒരിഞ്ച് മുന്നോട്ടേക്ക് പോകാന്‍ പാടില്ലെന്നാണ് യുഡിഎഫും […]

Continue Reading

നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യയ്ക്ക് 223 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്

നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു 223 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 321 ന് ഏഴ് എന്ന നിലയില്‍ മൂന്നാം ദിവസത്തെ കളി തുടങ്ങി 7 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോള്‍ തന്നെ ഇന്ത്യയ്ക്ക് എട്ടാം വിക്കറ്റ് നഷ്ടമായി. 70 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് പുറത്തായത്.തുടര്‍ന്നെത്തിയ മുഹമ്മദ് ഷമി ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ സ്‌കോര്‍ ഉയര്‍ന്നു. 47 ബോളില്‍ മൂന്ന് സിക്‌സറുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയോടെ ഷമി 37 റണ്‍സെടുത്തു.അവസാനമായി അക്‌സര്‍ പട്ടേല്‍ (84 ) പുറത്താകുമ്പോള്‍ ഇന്ത്യന്‍ […]

Continue Reading

ഒപ്പം താമസിച്ചിരുന്ന യുവതിയെ കാമുകന്‍ തലയ്ക്കടിച്ചു കൊന്നു

പത്തനംതിട്ട പൂഴിക്കാട് യുവതിയെ തലയ്ക്കടിച്ചു കൊന്നു. മുളക്കുഴ സ്വദേശി സജിത ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന ഷൈജു ആണ് സജിതയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സജിതയെ ഷൈജു തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.ഇരുവരും മുമ്പ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്.

Continue Reading

ബസുകളുടെ മത്സരയോട്ടംചര്‍ച്ചചെയ്യാന്‍ യോഗം 14-ന്

സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്നുണ്ടാവുന്ന അപകട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു ചേര്‍ക്കുന്നു. എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ 10-30ന് ആണ് യോഗം.മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍ , തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.സംസ്ഥാനത്തെ റോഡുകളില്‍ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ […]

Continue Reading

പഠനത്തോടൊപ്പം ജോലി കേരളത്തിലും യാഥാര്‍ത്ഥ്യമാകും; മുഖ്യമന്ത്രി

കേരളം വ്യവസായ സൗഹൃദമല്ലെന്ന വ്യാജപ്രചാരണം യുവാക്കള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പഠനത്തോടൊപ്പം ജോലിയും തൊഴില്‍ നൈപുണ്യ വികസനവും സാധ്യമാകുന്ന വിദേശങ്ങളിലെ രീതി കേരളത്തിലും നടപ്പാകുമെന്നും യുവാക്കളെ തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമായി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കി സംഘടിപ്പിച്ച പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടി അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റാന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ […]

Continue Reading

ഡിസ്‌നിയിലുും പിരിച്ചുവിടല്‍; 7000 പേര്‍ക്ക് ജോലി നഷ്ടമാകും

7000 തൊഴിലാളികളെ ഡിസ്‌നി പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായാണ് സൂചന. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍.കമ്പനിയിലുടനീളമുള്ള 5.5 ബില്യണ്‍ ഡോളര്‍ ചിലവ് ലാഭിക്കുകയാണ് ഈ പിരിച്ചുവിടലിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഏകദേശം 1,90,000 ജീവനക്കാര്‍ ഡിസ്‌നിയിലുണ്ട്.പുതിയ സിഇഒ റോബര്‍ട്ട് ഇഗര്‍ ചുമതലയേറ്റ ഉടന്‍ തന്നെ ഡിസ്നി ചെലവ് ചുരുക്കലിനും പിരിച്ചുവിടലിനുമുള്ള പദ്ധതി തുടങ്ങിയതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ യുഎസിലും കാനഡയിലും അടുത്തിടെ 200,000 വരിക്കാരെ മാത്രമാണ് ചേര്‍ത്തിരിക്കുന്നത്. ഇതോടെ ആകെ വരിക്കാരുടെ എണ്ണം […]

Continue Reading

അജ്ഞാത ആകാശവസ്തു വെടിവച്ചുവീഴ്ത്തി യുഎസ് യുദ്ധവിമാനങ്ങള്‍

ചൈനീസ് ചാരബലൂണിനുശേഷം യുഎസ് ആകാശത്ത് കണ്ടെത്തിയ അജ്ഞാത വസ്തു വെടിവച്ചു വീഴ്ത്തി യുഎസ് യുദ്ധ വിമാനങ്ങള്‍. വെള്ളിയാഴ്ചയാണ് പേടകം പ്രത്യക്ഷമായത്. എവിടെ നിന്നാണ് പേടകം വന്നതെന്നോ, എന്താണ് ഉദ്ദേശമെന്നോ ഇതുവരെ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.കഴിഞ്ഞ ആഴ്ച ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചൈനീസ് ചാര ബലൂണിനെക്കാള്‍ വളരെ ചെറുതായിരുന്നു ഈ വസ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച അറ്റ്ലാന്റിക് തീരത്ത് വച്ച് യുഎസ് യുദ്ധവിമാനം ഈ വസ്തുവിനെ വെടിവച്ചിട്ടതായി കിര്‍ബി പറഞ്ഞു. ഒരു ചെറിയ കാറിന്റെ വലിപ്പം മാത്രമേ ഈ […]

Continue Reading

കൈക്കൂലിക്കേസില്‍ വില്ലേജ്എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍

തൃശൂര്‍ കയ്പമംഗലം ഗ്രാമപഞ്ചായത്ത്് വിഇഒ കൈക്കൂലിക്കേസില്‍ പിടിയില്‍. വീടിന്റെ അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ട് പാസാക്കാന്‍ പഞ്ചായത്ത് മെമ്പറില്‍ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ആര്‍. വിഷ്ണുവാണ് പിടിയിലായത്. 25,000 രൂപ അനുവദിക്കാന്‍ 1000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് എന്നാണ് പരാതി, നേരത്തെ കൈക്കൂലി വാങ്ങിയതിന് ഇയാളെ പഞ്ചായത്ത് അധികൃതര്‍ താക്കീത് ചെയ്തിരുന്നു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് വഴി ഷഹര്‍ബാന്റെ വീട് അറ്റകുറ്റപണിക്ക് 50000 രൂപയാണ് ഫണ്ട് അനുവദിച്ചത്. ഇതില്‍ ആദ്യ ഗഡു 25000 രൂപ […]

Continue Reading

എറണാകുളത്ത് യുവാവ് കുത്തേറ്റുമരിച്ചു

വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. എറണാകുളം എടവണ്ണക്കാട് നായരമ്പലം നെടുങ്ങാട് സ്വദേശി സനോജ് (42) ആണ് മരിച്ചത്. വാഹനം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സനോജിന്റെ സുഹൃത്ത് അനിലിനെ (52) ഞാറയ്ക്കല്‍ സി.ഐ. രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സനോജും സുഹൃത്തായ അനിലും തമ്മില്‍ വാഹനം വാങ്ങിയതിനെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ അനില്‍ സനോജിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അനില്‍ തന്നെ സനോജിനെ എടവനക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും […]

Continue Reading

ചില സ്പടികം ചിന്തകൾ

മാധ്യമപ്രവർത്തകനും പ്രശസ്ത സിനിമാനിരൂപകനും എഴുത്തുകാരനുമായ എ ചന്ദ്രശേഖർ സ്പടികം ഓർമ്മകൾ പങ്കുവെയ്ക്കുന്നു. സ്ഫടികം ഫോര്‍ കെ.യില്‍ റീ റിലീസ് ആവുകയാണല്ലോ. ഓര്‍മ്മകള്‍ 28 വര്‍ഷം പിന്നോട്ട് പോകുമ്പോഴാണ് അവിചാരിതമായി മനോരമയിലെ സഹപ്രവര്‍ത്തകനായിരുന്ന ശ്രീ എന്‍.ജയചന്ദ്രന്‍രാവിലെ ഇങ്ങനെയൊരു പത്രക്കട്ടിങ് ഷെയര്‍ ചെയ്യുന്നത്. ചില പഴയ ഓര്‍മ്മകളിലേക്ക് അതെന്നെ കൊണ്ടുപോയി. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ 40-ാം വര്‍ഷം കന്യക ദ്വൈവാരികയ്ക്കു വേണ്ടി 10 ലക്കങ്ങളിലായി നടത്തിയ അഭിമുഖം ഡോണ്‍ ബുക്‌സ് മോഹനരാഗങ്ങള്‍ എന്ന പേരില്‍ പുസ്തകമാക്കിയപ്പോള്‍ ആമുഖത്തില്‍ എഴുതിയതില്‍ നിന്ന് ചില […]

Continue Reading