തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയില്‍ വന്‍ എടിഎം കവര്‍ച്ച

നാല് എടിഎമ്മുകളില്‍ നിന്നായി 89 ലക്ഷത്തോളം രൂപ അജ്ഞാതര്‍ മോഷ്ടിച്ചു.ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎമ്മുകള്‍ കുത്തിത്തുറന്നത്. കവര്‍ച്ച ചെയ്യപ്പെട്ട നാല് എടിഎമ്മുകളില്‍ മൂന്നെണ്ണം തമിഴ്നാട്ടിലെ കടലൂര്‍-ചിറ്റൂര്‍ റോഡിലെ പോളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടേതാണ്. മറ്റൊന്ന് കലസപാക്കം പ്രദേശത്തെ ഒരു സര്‍ക്കാര്‍ സ്കൂളിന് മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. വണ്‍ ഇന്ത്യയുടെതാണ് ഈ എടിഎം. ദേശീയപാത 38ല്‍ 20 കിലോമീറ്ററിനുള്ളിലായാണ് ഈ എ.ടി.എമ്മുകള്‍ സ്ഥിതിചെയ്യുന്നത്. രാത്രി ബീറ്റ് പൊലീസ് പരിശോധനക്ക് എത്തിയപ്പോഴാണ് […]

Continue Reading

ആദിവാസി യുവാവിനെതിരായ ആൾക്കൂട്ട ആക്രമണം: കുറ്റക്കാർക്കെതിരെ നടപടി വേണം: കെ.സുരേന്ദ്രൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ ആദിവാസി യുവാവിനെതിരെ നടന്ന ആൾക്കൂട്ട ആക്രമണവും അദ്ദേഹത്തിന്റെ മരണവും അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. അട്ടപ്പാടി മധുവിനെതിരെ നടന്നതിന് സമാനമായ രീതിയിലാണ് വിശ്വനാഥനെതിരെയും ആൾക്കൂട്ട ആക്രമണം നടന്നത്. മോഷണകുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം എത്തിയത് ഞെട്ടിക്കുന്നതാണ്. ദളിത്- ആദിവാസി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ വ്യക്തമാണെന്ന് […]

Continue Reading

ഏക ജാലകം സംവിധാനം വഴി ഫാം ലൈസൻസ് കർഷകർക്ക് ലഭ്യമാകും മന്ത്രി ജെ ചിഞ്ചു റാണി

സംസ്ഥാന ക്ഷീര സംഗമം പടവ് 2022-23 ന്റെ ഭാഗമായി ജനകീയ ക്ഷീര കർഷക അദാലത്ത് സംഘടിപ്പിച്ചു. വളരെ നാളുകളായി തീർപ്പാകാത്ത കർഷകരുടെ വിവിധ പരാതിയിന്മേൽ ഉടനടി പരിഹാരം കാണുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സംസ്ഥാന ക്ഷീരസംഗമ വേദിയിൽ അദാലത്ത് സംഘടിപ്പിച്ചത്. നിലവിൽ ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമുള്ള ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം എന്ന നിലയിലാണ് അദാലത്ത് നടത്തിയത്. 14 ജില്ലകളിൽ നിന്നായി കർഷകർ സമർപ്പിച്ച 281 പരാതികളാണ് ലഭിച്ചത്. ഇതിൽ 165 പരാതികൾക്ക് അദാലത്ത് വേദിയിൽ വെച്ച് […]

Continue Reading

സദാ ആബെയുടെയും കിച്ചിസോ ഇഷിദയുടെയും കഥ

സിനിമ/ ജാഫർ എസ് In The Realm Of Senses (1976 , Japanese) 1936-ലെ ടോക്കിയോയിൽ, ഒരു മുൻ ലൈംഗിക തൊഴിലാളിയായ സദാ ആബെ ഇപ്പോൾ ഒരു ഹോട്ടലിൽ വേലക്കാരിയായി ജോലി ചെയ്യുന്നു. ഹോട്ടലിൻ്റെ ഉടമയായ കിച്ചിസോ ഇഷിദയുമായുള്ള അവളുടെ ബന്ധം തുടക്കത്തിൽ പീഡനപരമായിരുന്നെങ്കിലും ക്രമേണ അവരിരുവരും പല ലൈംഗിക പരീക്ഷണങ്ങളും നടത്തുകയും തങ്ങളുടെ ആത്മാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു തീവ്രബന്ധം ആരംഭിക്കുകയും ചെയ്യുന്നു… ക്രമേണ അവരുടെ ബന്ധത്തിന്റെ തീവ്രത പിന്നെയും ഏറി വരുമ്പോൾ കഥാപാത്രങ്ങൾക്കൊപ്പം സിനിമയും […]

Continue Reading

ഫാർസിയിലെ കത്തുന്ന പ്രകടനവുമായി വിജയ് സേതുപതി

ആമസോൺ പ്രൈമിൽ വന്നുകൊണ്ടിരിക്കുന്ന വെബ്സീരീസാണ് ഫാർസി.  വിവിധ ഇന്ത്യൻ ഹിന്ദി ഭാഷകളിലുള്ള ബ്ളാക് കോമഡി ക്രൈം ത്രില്ലർ ടെലിവിഷൻ പരമ്പരയാണ് ഫാർസി . കള്ളപ്പണത്തെക്കുറിച്ചുള്ള ടെലിവിഷൻ പരമ്പരയാണ്. സീതാ മേനോൻ, സുമൻ കുമാർ എിവരോടൊപ്പം അവർ പരമ്പരയുടെ സഹ രചയിതാവാണ്. ഷാഹിദ് കപൂർ, വിജയ് സേതുപതി എന്നിവരാണ് മുഖ്യ അഭിനേതാക്കൾ. തെലുങ്ക് നടി  സാമന്ത അഭിനയിച്ച രാജ്-ഡികെയുടെ വെബ് സീരീസിൽ സാമന്തയ്ക്ക് ബോളിവുഡിൽ ലഭിച്ചതിനേക്കാൾ സ്വീകാര്യതയാണ് ഫാർസി വെബ് സീരീസിലൂടെ ബോളിവുഡ് ആരാധകർക്കിടയിൽ വിജയ് സേതുപതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.സഹനടനായും […]

Continue Reading

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച പ്രതി അറസ്റ്റിൽ

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ സ്വദേശി ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ് (46) എന്നയാളാണ് അറസ്റ്റിലായത്. ദീർഘകാലമായി മാനസിക വൈകല്യമുള്ള ഇയാൾ 10 വർഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലും താമസിച്ചിട്ടുണ്ട്. ആനന്ദ ഭവൻ ഹോട്ടലിൽ സ്റ്റാഫായി മുമ്പ് ജോലി ചെയ്തിരുന്നു. തമ്പാനൂരിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

Continue Reading

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണ വേട്ട

രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിൻ്റെ ശുചി മുറിയിൽ നിന്നും 3.5 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്. മാലിയിൽ നിന്നും എത്തിയ ഇൻഡിഗോ വിമാനത്തിൻ്റെ ശുചി മുറിയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. ഇതിന് 1.75 കോടിയോളം രൂപ വിലവരും. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

Continue Reading

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം അന്വേഷിക്കേണ്ടത് പാർട്ടിയല്ലെന്ന് വി.ഡി.സതീശൻ

പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയും ആകുന്ന രീതി അംഗീകരിക്കാനാകില്ല. അതിനെതിരായ നിയമനടപടികളെ കുറിച്ച്‌ യു.ഡി.എഫ് ആലോചിക്കും. പ്രവൃത്തി ദിനത്തില്‍ കോന്നി താലൂക്ക് ഓഫീസില്‍ നിന്നും 39 പേര്‍ ടൂര്‍ പോയത് തെറ്റാണ്. ഇതിനെ ന്യായീകരിക്കാന്‍ ആര് വന്നാലും അംഗീകരിക്കാനാകില്ല. ഈ സംഭവം ആവര്‍ത്താക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. വെള്ളക്കരം ഒരു രൂപ കൂട്ടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 350 ശതമാനം വര്‍ധനവാണ് വെള്ളക്കരത്തില്‍ വരുത്തിയിരിക്കുന്നത്. ഇത് കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ വായ്പാനയം മൂലം അഞ്ച് വര്‍ഷം […]

Continue Reading

അനഘ രാജുവിന് ആസാദി കാ അമൃതോത്സവ് ദേശീയഗീത് മത്സരത്തിൽ 5 ലക്ഷം സമ്മാനം

ആസാദി കാ അമൃതോത്സവിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ പാലാ അൽഫോൻസാ കോളജിലെ എൻ സി സി കേഡറ്റ് അനഘ രാജു രണ്ടാം സ്ഥാനം നേടി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. ഈ മത്സരത്തിൽ കേരളത്തിൽ നിന്നും സമ്മാനം ലഭിച്ച ഏക വ്യക്തിയാണ് അനഘ രാജു. ഇന്ത്യയെ സ്ത്രീയോടു ഉപമിച്ചു കൊണ്ട് ഇംഗ്ലീഷിൽ രചിച്ച കവിതയാണ് അനഘയ്ക്ക് സമ്മാനം നേടിക്കൊടുത്തത്. ഇന്ത്യയും സ്ത്രീകളും പ്രതിസന്ധികളെ തരണം ചെയ്യുന്നത് […]

Continue Reading

ബാബു ജോര്‍ജിനെ കെപിസിസി സസ്പെന്‍ഡ് ചെയ്തു

പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്റ് ബാബുവിനെതിരെ നടപടി. ഡിസിസി ഓഫീസിലെ യോഗവേദിയുടെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടപടിജില്ലയിലെ എ – ഐ ഗ്രൂപ്പ് വഴക്കിന്റെ തുടര്‍ച്ചയായി ഡിസിസി പുനഃസംഘടനാ വേദിയില്‍ നിന്ന് ബാബു ജോര്‍ജ് അടക്കമുള്ളവര്‍ ഇറങ്ങിപ്പോയിരുന്നു. എ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന ആരോപണമുയര്‍ത്തി യോഗം ബഹിഷ്‌കരിച്ച ബാബു യോഗവേദിയില്‍ തിരിച്ചെത്തി വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.

Continue Reading