തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയില്‍ വന്‍ എടിഎം കവര്‍ച്ച

NEWS

നാല് എടിഎമ്മുകളില്‍ നിന്നായി 89 ലക്ഷത്തോളം രൂപ അജ്ഞാതര്‍ മോഷ്ടിച്ചു.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎമ്മുകള്‍ കുത്തിത്തുറന്നത്.

കവര്‍ച്ച ചെയ്യപ്പെട്ട നാല് എടിഎമ്മുകളില്‍ മൂന്നെണ്ണം തമിഴ്നാട്ടിലെ കടലൂര്‍-ചിറ്റൂര്‍ റോഡിലെ പോളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടേതാണ്. മറ്റൊന്ന് കലസപാക്കം പ്രദേശത്തെ ഒരു സര്‍ക്കാര്‍ സ്കൂളിന് മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. വണ്‍ ഇന്ത്യയുടെതാണ് ഈ എടിഎം. ദേശീയപാത 38ല്‍ 20 കിലോമീറ്ററിനുള്ളിലായാണ് ഈ എ.ടി.എമ്മുകള്‍ സ്ഥിതിചെയ്യുന്നത്. രാത്രി ബീറ്റ് പൊലീസ് പരിശോധനക്ക് എത്തിയപ്പോഴാണ് കവര്‍ച്ച പുറത്തറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *