വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ ജീ​വ​ൻ കൊ​ടു​ത്ത് പോ​രാ​ടി​യ​വ​രു​ടെ നാ​ടാ​ണ് കേരളം – മുഖ്യമ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

NEWS

കേ​ര​ളം അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​മാ​ണെ​ന്ന സൂ​ച​ന ന​ൽ​കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ക​ർ​ണാ​ട​ക​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന് മ​റു​പ​ടി​യാ​യി ആ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​ര​ളം എ​ന്താ​ണ്, ക​ര്‍​ണാ​ട​ക​യി​ലെ സ്ഥി​തി എ​ന്താ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും ന​ല്ല​തു​പോ​ലെ അ​റി​യാം. ഭ​ര​ണ​ഘ​ടന വി​ഭാ​വ​നം ചെ​യ്യു​ന്ന രീ​തി​യി​ല്‍ ഏ​ത് മ​ത​വി​ശ്വാ​സി​ക്കും മ​ത​വി​ശ്വാ​സം ഇല്ലാ​ത്ത​വ​ർക്കും ജീ​വി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ര​ള​ത്തെ മാ​തൃ​ക​യാ​ക്ക​ണം എ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ങ്കി​ല്‍ ശ​രി. പ​ക്ഷേ അ​ത​ല്ല അ​മി​ത് ഷാ ​ഉ​ദ്ദേ​ശി​ച്ച​ത്. ഇ​വി​ടെ എ​ന്ത് അ​പ​ക​ട​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ദ​ര്‍​ശി​ക്കാ​നാ​യ​തെ​ന്നും മു​ഖ്യ‌​മ​ന്ത്രി ചോ​ദി​ച്ചു.

രാ​ജ്യ​ത്തെ വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​ധാ​ന ഭാ​ഗ​വും സം​ഘ​പ​രി​വാ​റി​ന്‍റെ ഭാ​ഗ​ത്ത് ​നി​ന്നാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *