മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളുടെ വിശദവിവരം അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പട്ടു. ജപ്തി ചെയ്തവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്ന് കോടതി ചോദിച്ചു. ഹർത്താലിൽ സംഭവിച്ച നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നിർദ്ദേശം. 248 പേരുടെ ജപ്തി നടപടികളുടെ വിശദാംശങ്ങളാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.
എന്നാൽ മലപ്പുറത്ത് ലീഗ് പ്രവർത്തകന്‍റെ വീടും പാലക്കാട് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന്‍റെ വീടും ജപ്തി ചെയ്തിരുന്നു. കൃത്യമായ വിവരങ്ങൾ അറിയണമെന്ന് കോടതി പറഞ്ഞു. കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ജപ്തിക്കിരയായ മലപ്പുറത്തെ ലീഗ് പ്രവർത്തകൻ യൂസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തനിക്ക് പിഎഫ്ഐയുമായി ബന്ധമില്ലെന്നും ഇതിന്‍റെ ആശയങ്ങൾക്കെതിരെ ചിന്തിക്കുന്ന വ്യക്തിയാണ് താനെന്നും ഹർജിയിൽ പറയുന്നു. ഫെബ്രുവരി 2 നാണ് ഇനി ഹര്‍ജികൾ കോടതി വീണ്ടും പരിഗണിക്കുക.
