വീസയുമായി ബന്ധപ്പെട്ട തര്‍ക്കം: കൊച്ചിയില്‍ യുവതിക്ക് കുത്തേറ്റു

Crime

കൊച്ചിയില്‍ ട്രാവല്‍സിലെ ജീവനക്കാരിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. രവിപുരത്തെ റെയില്‍സ് ട്രാവല്‍സ് ബ്യൂറോ എന്ന സ്ഥാപനത്തില്‍ ആണ് സംഭവം. സൂര്യ എന്ന യുവതിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ജോളി ജെയിംസ് എന്നയാള്‍ സൗത്ത് പോലീസിന്റെ പിടിയിലായി.
വീസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ വീസയ്ക്കായി യുവാവ് ട്രാവല്‍സ് ഉടമയ്ക്കു പണം നല്‍കിയിരുന്നു. ഒരു ലക്ഷം രൂപയാണ് ജോളി ജെയിംസ് നല്‍കിയത്. വീസ ലഭിക്കാതിരുന്നിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ സ്ഥലത്തെത്തുകയായിരുന്നു.
ട്രാവല്‍സില്‍ എത്തിയ ജെയിംസും സൂര്യയും തമ്മിലുള്ള തര്‍ക്കത്തിനിടെ ജോളി ജെയിംസ്, സൂര്യയെ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ മുറിവേറ്റ സൂര്യ ഇറങ്ങിയോടി. ഇതിനിടെ സ്ഥലത്തെത്തിയ പോലീസ് സൂര്യയെ ആശുപത്രിയിലെത്തിക്കുകയും ജോളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *