നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യയ്ക്ക് 223 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്

LATEST

നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു 223 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 321 ന് ഏഴ് എന്ന നിലയില്‍ മൂന്നാം ദിവസത്തെ കളി തുടങ്ങി 7 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോള്‍ തന്നെ ഇന്ത്യയ്ക്ക് എട്ടാം വിക്കറ്റ് നഷ്ടമായി. 70 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് പുറത്തായത്.
തുടര്‍ന്നെത്തിയ മുഹമ്മദ് ഷമി ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ സ്‌കോര്‍ ഉയര്‍ന്നു. 47 ബോളില്‍ മൂന്ന് സിക്‌സറുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയോടെ ഷമി 37 റണ്‍സെടുത്തു.
അവസാനമായി അക്‌സര്‍ പട്ടേല്‍ (84 ) പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 400 ല്‍ എത്തിയിരുന്നു.
സന്ദര്‍ശകര്‍ക്കായി റ്റോ ഡ് മര്‍ഫി 124 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തി.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 223 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്.

Leave a Reply

Your email address will not be published. Required fields are marked *