ഫെബ്രുവരി ഒന്ന് രണ്ട് തിയതികളില്‍ അത്യപൂര്‍വ വാല്‍നക്ഷത്രം ദൃശ്യമാകുന്നു

LATEST

500 വര്‍ഷങ്ങള്‍ക്കുശേഷം അത്യപൂര്‍വ വാല്‍നക്ഷത്രം ദൃശ്യമാകുന്നു. ഫെബ്രുവരി ഒന്ന് രണ്ട് തിയതികളിലാണ് ഇത് ദൃശ്യമാകുക.നിങ്ങളുടെ നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ഇതിനെ കാണാന്‍ സാധിക്കും.
50000 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇത് ദൃശ്യമാകുന്നത്. അവസാനം ഇത് ഭൂമിയിലെത്തിയ സമയത്ത് മനുഷ്യന് പൂര്‍ണമായ പരിണാമം സംഭവിച്ചിട്ടില്ലായിരുന്നു. നിയാണ്ടര്‍താലുകളായിരുന്നു അന്ന് ഭൂമിയിലുണ്ടായിരുന്ന ജീവി വര്‍ഗം. ഇപ്പോഴത് ഭൂമിയിലെ ആകാശത്തേക്കാണ് തിരിച്ചെത്തിയത്. പച്ച നിറത്തിലുള്ള നീളമേറിയ വാല്‍ ആണിതിനുള്ളത്. ഭൂമിയുടെ അടുത്തെത്തുമ്പോള്‍ ഇതിന്റെ പ്രഭാവം വര്‍ധിക്കും. അതേസമയം ഒട്ടും ഭയപ്പെടേണ്ട കാര്യമില്ല. ഈ വാല്‍നക്ഷത്രത്തിന്റെ വരവ് ശാസ്ത്രജ്ഞര്‍ വളരെ കൗതുകത്തോടെയാണ് നോക്കി കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *