ചൈനീസ് ചാരബലൂണിനുശേഷം യുഎസ് ആകാശത്ത് കണ്ടെത്തിയ അജ്ഞാത വസ്തു വെടിവച്ചു വീഴ്ത്തി യുഎസ് യുദ്ധ വിമാനങ്ങള്‍. വെള്ളിയാഴ്ചയാണ് പേടകം പ്രത്യക്ഷമായത്. എവിടെ നിന്നാണ് പേടകം വന്നതെന്നോ, എന്താണ് ഉദ്ദേശമെന്നോ ഇതുവരെ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചൈനീസ് ചാര ബലൂണിനെക്കാള്‍ വളരെ ചെറുതായിരുന്നു ഈ വസ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച അറ്റ്ലാന്റിക് തീരത്ത് വച്ച് യുഎസ് യുദ്ധവിമാനം ഈ വസ്തുവിനെ വെടിവച്ചിട്ടതായി കിര്‍ബി പറഞ്ഞു. ഒരു ചെറിയ കാറിന്റെ വലിപ്പം മാത്രമേ ഈ പേടകത്തിനുള്ളൂവെന്നും ഏതാണ്ട് 40000 അടി മുകളിലായാണ് ഇത് പറന്നുകൊണ്ടിരുന്നത് എന്നുമാണ് കിര്‍ബി വ്യക്തമാക്കിയത്.
വെടിവെച്ചിട്ടതോടെ കനേഡിയന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കന്‍ അലാസ്‌കയിലാണ് ഇത് പതിച്ചത്. തണുത്തുറഞ്ഞ വെള്ളത്തിലേക്കാണ് ഇത് വീണതെന്നും കിര്‍ബി പറഞ്ഞു. ‘അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അത് ഞങ്ങളുടെ അതിര്‍ത്തിക്കുള്ളിലാണ് ഇപ്പോഴുമുള്ളത്. അതിനാല്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.

