തെക്കുകിഴക്കന്ർ ബ്രസീലില്‍ സ്കൂളില്‍ വെടിവെപ്പ്;മൂന്നുപേര്‍ മരിച്ചു

Crime international

സ്‌കൂളുകളില്‍ അതിക്രമിച്ച് കയറി ആയുധധാരി നടത്തിയ വെടിവെയ്പില്‍ തെക്കുകിഴക്കന്‍ ബ്രസീലിലെ മൂന്ന് പേര്‍ മരിച്ചു.
രണ്ട് അധ്യാപകരും ഒരു വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ടത്. സെമി ഓട്ടോമാറ്റിക് പിസ്റ്റളുമായി ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച മുന്‍ വിദ്യാര്‍ത്ഥി തെക്കുകിഴക്കന്‍ ബ്രസീലിലെ രണ്ട് സ്‌കൂളുകളില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് അക്രമം നടന്നത്. മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും 13 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ ചെറിയ പട്ടണമായ അരാക്രൂസില്‍ ഒരേ തെരുവില്‍ സ്ഥിതി ചെയ്യുന്ന ഒരു പബ്ലിക് സ്‌കൂളിലും ഒരു സ്വകാര്യ സ്‌കൂളിലുമാണ് വെടിവയ്പുണ്ടായതെന്ന് സംസ്ഥാന പബ്ലിക് സെക്യൂരിറ്റി സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എലിമെന്ററി, മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കൂളിലാണ് വെടിവെയ്പ് നടന്നത്.
ഏകദേശം നാല് മണിക്കൂറിന് ശേഷം, പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന 16 വയസുള്ള ആണ്‍കുട്ടിയാണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായി എസ്പിരിറ്റോ സാന്റോ ഗവര്‍ണര്‍ റെനാറ്റോ കാസഗ്രാന്‍ഡെ പറഞ്ഞു. പ്രതിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അക്രമി ബുള്ളറ്റ് പ്രൂഫ് ധരിച്ച് സെമിഓട്ടോമാറ്റിക് പിസ്റ്റള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നതായി സുരക്ഷാ ക്യാമറാ ദൃശ്യങ്ങളില്‍ വ്യക്തമായെന്ന് എസ്പിരിറ്റോ സാന്റോ പബ്ലിക് സെക്യൂരിറ്റി സെക്രട്ടറി മാര്‍സിയോ സെലാന്റെ സെക്രട്ടേറിയറ്റിന്റെ പ്രസ് ഓഫീസ് പുറത്ത് വീഡിയോയില്‍ പറഞ്ഞു. ആയുധം മുന്‍ വിദ്യാര്‍ത്ഥിയുടെ സൈനിക പോലീസ് ഉദ്യോഗസ്ഥനായ പിതാവിന്റേതാണെന്ന് കാസഗ്രാന്‍ഡെ പറഞ്ഞു.
ഒമ്പത് ഇന്‍സ്ട്രക്ടര്‍മാര്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പബ്ലിക് സ്‌കൂളില്‍ ഷൂട്ടര്‍ പൂട്ട് തകര്‍ത്തതിന് ശേഷം ടീച്ചേഴ്‌സ് ലോഞ്ചിലേക്ക് അക്രമി പ്രവേശിച്ചതായി സെലാന്റേ പറഞ്ഞു. പരിക്കേറ്റവരില്‍ രണ്ട് കുട്ടികളടക്കം ആറ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Shooting a gun in night

Leave a Reply

Your email address will not be published. Required fields are marked *