ജയില്‍ മാറ്റം;അമീറുള്‍ ഇസ്ലാമിന്റെ ഹര്‍ജി ഡിസംബര്‍ അഞ്ചിലേക്കു മാറ്റി

NEWS

പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം ജയില്‍ മാറ്റത്തിനായി സമര്‍പ്പിച്ച ഹര്‍ജിമിന്റെ ഹര്‍ജി ഡിസംബര്‍ അഞ്ചിലേക്കു സുപ്രീം കോടതി മാറ്റി. കേരളത്തില്‍ നിന്നും അസമിലേക്ക് ജയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവര്‍ ദാരിദ്ര്യത്തിലാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.വിയ്യൂര്‍ ജയിലിലെത്തി തന്നെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നിയമവിദ്യാര്‍ത്ഥിനിയായ പെരുമ്പാവൂര്‍ സ്വദേശി ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. വിയ്യൂര്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം നിലവിലുള്ളത്. വധശിക്ഷയ്‌ക്കെതിരെ പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *