നിയമസഭാസമ്മേളനം തുടങ്ങി

പതിനഞ്ചാം നിയമസഭയുടെ ഏഴാമത് സമ്മേളനം ആരംഭിച്ചു. നിയമനിര്‍മ്മാണത്തിന് മാത്രമായി ചേരുന്ന സഭ ഒമ്പത് ദിവസത്തേക്കാണ് സമ്മേളിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി എട്ട് ബില്ലുകള്‍ പരിഗണിക്കും. നിയമസഭാസ്പീക്കര്‍ പാനലില്‍ ആദ്യമായി വനിതകളെ ഉള്‍പ്പെടുത്തി. യു.പ്രതിഭ, സി.കെ.ആശ, കെ.കെ.രമ എന്നിവരാണ് പാനലിലുള്ളത്. സ്പീക്കറുടെയും ഡപ്യൂട്ടിസ്പീക്കറുടെയും അസാന്നിധ്യത്തില്‍ സഭയെ നിയന്ത്രിക്കാനാണ് സ്പീക്കര്‍ പാനല്‍ നിയമനം.

Continue Reading

ഗുജറാത്തില്‍ രണ്ടാംഘട്ട പോളിംഗ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാനിപ്പിലെ നിഷാന്‍ പബ്ളിക് സ്കൂളിലായിരുന്നു വോട്ട്. ഈ മാസം എട്ടാം തീയതി വോട്ടെണ്ണും. ആകെ 182 നിയമസഭാമണ്ഡലങ്ങളാണുള്ളത്. 2012-ല്‍ ബിജെപി 99 സീറ്റും കോണ്‍ഗ്രസ് 77 സീറ്റും നേടിയിരുന്നു. മുഖ്യമന്ത്രി ഭൂപോന്ദ്രപട്ടേല്‍ ഉള്‍പ്പെടെ പല പ്രമുഖരും മത്സരരംഗത്തുണ്ട്.

Continue Reading

അര്‍ജന്‍റീനയും നെതര്‍ലാന്‍ഡ്സും ക്വാര്‍ട്ടറില്‍

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നെതര്‍ലാന്‍ഡ്സ് യുഎസ്എ-യെ പരാജയപ്പെടുത്തിയും ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി അര്‍ജന്‍റീനയും ഖത്തര്‍ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഡിസംബര്‍ ഒമ്പതിന് നടക്കുന്ന ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന നെതര്‍ലാന്‍ഡ്സിനെ നേരിടും.യുഎസ്എ-യ്ക്കെതിരായ കളിയുടെ ആദ്യപകുതിയില്‍ നെതര്‍ലാന്‍ഡ്സ് രണ്ടു ഗോളുകള്‍ നേടിയിരുന്നു. 76-ാം മിനിറ്റിലായിരുന്നു യുഎസ്എ-യുടെ ഗോള്‍. ആദ്യ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയ മോറിസ് ഡംഫ്രിസിന്‍റെ വകയായിരുന്നു നെതര്‍ലാന്‍ഡ്സിന്‍റെ മൂന്നാം ഗോള്‍. തോല്‍വിയില്ലാതെ നെതര്‍ലാന്‍ഡ്സ് പൂര്‍ത്തിയാക്കുന്ന പത്തൊമ്പതാം മത്സരമാണിത്.ഓസ്ട്രേലിയയ്ക്കെതിരായ അര്‍ജന്‍റീനയുടെ ആദ്യഗോള്‍ 35-ാം മിനിറ്റില്‍ മെസ്സി നേടി. ഓസീസ് […]

Continue Reading

പിങ്ക് സാന്‍ഡ് ബീച്ച്

അവധിക്കാലം ചിലവഴിക്കാന്‍ ധാരാളം ടൂറിസ്റ്റുകള്‍ എത്താറുള്ള ബഹമാസിലെ ഹാര്‍ബര്‍ ദ്വീപ് ബീച്ചിലെ മണലിന്‍റെ നിറം പിങ്ക് ആണ്. ഈ പിങ്ക് ബീച്ചിന് അഞ്ചു കിലോമീറ്റര്‍ നീളമുണ്ട്. മണലിന് പിങ്ക്നിറം നല്‍കുന്നത് ഫോറാമിനിഫെറാ എന്ന ജലജീവിയും അതിന്‍റെ ചുവന്ന പുറംതോടുമാണ്. പുറംതോട് പൊട്ടിപ്പൊടിഞ്ഞ് വെള്ളനിറത്തിലുള്ള മണലുമായി ചേരുമ്പോഴാണ് പിങ്ക്നിറമുണ്ടാകുന്നത്. കാത്സ്യം കാര്‍ബണേറ്റ് അടങ്ങിയ പദാര്‍ത്ഥങ്ങളാണ് പുറംതോടില്‍ നിന്നും പൊടിഞ്ഞുവീഴുന്നത്.

Continue Reading

ബഹുനിലപാര്‍ക്കിംഗ്

നാളെ അര്‍ദ്ധരാത്രി 12 മണി മുതല്‍ ചെന്നൈ രാജ്യാന്തരഎയര്‍പോര്‍ട്ടിന്‍റെ പാര്‍ക്കിംഗ് കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഇവിടെ രണ്ടായിരത്തോളം വാഹനങ്ങള്‍ നിര്‍ത്തിയിടാം.ആദ്യ അരമണിക്കൂറിന് കാറുകള്‍ക്ക് 75 രൂപയും ടൂവീലറുകള്‍ക്ക് 20 രൂപയുമാണ് ചാര്‍ജ്. മറ്റിടങ്ങളില്‍ വാഹനപാര്‍ക്കിംഗ് ഉണ്ടാവുകയില്ല. വൈദ്യുതവാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് പോയിന്‍റുകളുമുണ്ടാകും.

Continue Reading

മൊബൈല്‍ഫോണ്‍ നിരോധിച്ചു

തമിഴ് നാട്ടിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ഫോണ്‍ നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ലോക്കര്‍സൗകര്യം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു.ക്ഷേത്രങ്ങളില്‍ മൊബൈല്‍ഫോണ്‍ നിരോധിക്കുക വഴി ആരാധനാലയങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന് ഉത്തരവില്‍ പറയുന്നു. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചിലര്‍ മൊബൈലില്‍ സംസാരിക്കുന്നത് മറ്റുള്ളവര്‍ക്ക് അലോസരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Continue Reading

കൊച്ചുപ്രേമൻ യാത്രയായി

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട നടൻ കൊച്ചുപ്രേമൻ (കെ.എസ്. പ്രേംകുമാർ- 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനിച്ച പ്രേംകുമാർ പേയാട് സർക്കാർ സ്‌കൂളിലും. പിന്നീട് എംജി കോളജിൽനിന്ന് ബിരുദവും നേടിയിട്ടുണ്ട്. നാടകത്തിലൂടെയാണ് രംഗപ്രവേശം. ജഗതി എൻ.കെ.ആചാരിയുടെ ജ്വാലാമുഖി എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. ഏഴു നിറങ്ങളാണ് ആദ്യം റിലീസ് ചെയ്ത സിനിമ. മിമിക്രിക്കാരുടെ ഇഷ്ടതാരമായിരുന്നു കൊച്ചുപ്രേമൻ. അദ്ദേഹത്തിൻ്റെ പ്രത്യേകരീതിയിലുള്ള ഡയലോഗുകൾക്കു ധാരാളം ആരാധകരുണ്ടായിരുന്നു. ട്രോളുകളിലെ നിറസാന്നിധ്യമായിരുന്നു കൊച്ചുപ്രേമൻ.

Continue Reading

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു

സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ കഴക്കൂട്ടത്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതുകൊണ്ട് ഔദ്യോഗികഉദ്ഘാടനം പിന്നീട് മാത്രമേ നടത്തുകയുള്ളൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഹൈവേ തുറന്നത്. കേരളപ്പിറവിദിനത്തില്‍ തുറക്കാനായിരുന്നു തീരുമാനമെങ്കിലും പണി പൂര്‍ത്തിയായിരുന്നില്ല. 2018 ഡിസംബറിലായിരുന്നു നിര്‍മ്മാണം ആരംഭിച്ചത്.കഴക്കൂട്ടം ആറ്റിന്‍കുഴിയില്‍ നിന്ന് തുടങ്ങുന്ന ഹൈവേ സിഎസ്ഐ ആശുപത്രിക്ക് സമീപം വരെ നീളുന്നു. നാലുവരിപ്പാതയുടെ നീളം 2.721 കിലോമീറ്ററാണ്. 61 തൂണുകളും 279 പൈലുകളും 420 ഗര്‍ഡറുകളും 59 സ്പാനുകളുമുള്ള ഹൈവേയ്ക്ക് 195.5 കോടി രൂപ […]

Continue Reading

കായികോത്സവം ഉദ്ഘാടനം ഇന്ന് വൈകിട്ട്

64-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവം തിരുവനന്തപുരത്ത് തുടങ്ങി. ആദ്യസ്വര്‍ണം പാലക്കാടിന്. സീനിയര്‍ ആണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ കല്ലടി സ്കൂളിലെ മുഹമ്മദ് മഷുദിനാണ് സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂഞ്ഞാര്‍ എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദേവിക ബെനിനാണ് സ്വര്‍ണം.മത്സരങ്ങളുടെ ഔദ്യോഗികഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ആറ് കാറ്റഗറികളിലായി മൊത്തം 2737 വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കും.

Continue Reading

പദപ്രശ്നത്തിന്‍റെ കഥ

പദപ്രശ്നത്തിന് 2022 ഡിസംബറില്‍ നൂറ്റിയൊമ്പതു വയസ്സായി. ആര്‍തര്‍ വിന്‍ എന്ന പത്രപ്രവര്‍ത്തകനാണ് ആദ്യമായി പദപ്രശ്നം വിഭാവനം ചെയ്തത്. ന്യൂയോര്‍ക്ക് വേള്‍ഡ് എന്ന പത്രത്തിലെ കോമിക് പേജുകള്‍ ഡിസൈന്‍ ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ ബുദ്ധിയില്‍ ഇങ്ങനെയൊരു ആശയമുദിച്ചത്. 1913 ഡിസംബര്‍ 21-ന് പുറത്തിറങ്ങിയ ക്രിസ്മസ് എഡിഷന്‍ സണ്‍ഡേ ന്യൂയോര്‍ക്ക് വേള്‍ഡില്‍ ഇതിന് ‘വേഡ് ക്രോസ്’ എന്നായിരുന്നു പേരിട്ടിരുന്നത്. ഡയമണ്ട് ഷേപ്പിലുള്ള പദപ്രശ്നമായിരുന്നു ആദ്യത്തേത്. അതില്‍ ‘ഫണ്‍’ എന്നുമെഴുതിയിരുന്നു. ഓരോ വാക്കിന്‍റെ തുടക്കത്തിലും അവസാനവുമുള്ള കോളത്തില്‍ നമ്പറുകളുമിട്ടിരുന്നു. “താഴെപ്പറയുന്ന നിര്‍വ്വചനത്തിനു ചേരുന്ന […]

Continue Reading