മൊബൈല്‍ഫോണ്‍ നിരോധിച്ചു

NEWS Tamil Nadu

തമിഴ് നാട്ടിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ഫോണ്‍ നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ലോക്കര്‍സൗകര്യം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു.
ക്ഷേത്രങ്ങളില്‍ മൊബൈല്‍ഫോണ്‍ നിരോധിക്കുക വഴി ആരാധനാലയങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന് ഉത്തരവില്‍ പറയുന്നു. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചിലര്‍ മൊബൈലില്‍ സംസാരിക്കുന്നത് മറ്റുള്ളവര്‍ക്ക് അലോസരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *