64-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവം തിരുവനന്തപുരത്ത് തുടങ്ങി. ആദ്യസ്വര്‍ണം പാലക്കാടിന്. സീനിയര്‍ ആണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ കല്ലടി സ്കൂളിലെ മുഹമ്മദ് മഷുദിനാണ് സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂഞ്ഞാര്‍ എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദേവിക ബെനിനാണ് സ്വര്‍ണം.
മത്സരങ്ങളുടെ ഔദ്യോഗികഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ആറ് കാറ്റഗറികളിലായി മൊത്തം 2737 വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കും.
