സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ കഴക്കൂട്ടത്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതുകൊണ്ട് ഔദ്യോഗികഉദ്ഘാടനം പിന്നീട് മാത്രമേ നടത്തുകയുള്ളൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഹൈവേ തുറന്നത്. കേരളപ്പിറവിദിനത്തില്‍ തുറക്കാനായിരുന്നു തീരുമാനമെങ്കിലും പണി പൂര്‍ത്തിയായിരുന്നില്ല. 2018 ഡിസംബറിലായിരുന്നു നിര്‍മ്മാണം ആരംഭിച്ചത്.
കഴക്കൂട്ടം ആറ്റിന്‍കുഴിയില്‍ നിന്ന് തുടങ്ങുന്ന ഹൈവേ സിഎസ്ഐ ആശുപത്രിക്ക് സമീപം വരെ നീളുന്നു. നാലുവരിപ്പാതയുടെ നീളം 2.721 കിലോമീറ്ററാണ്. 61 തൂണുകളും 279 പൈലുകളും 420 ഗര്‍ഡറുകളും 59 സ്പാനുകളുമുള്ള ഹൈവേയ്ക്ക് 195.5 കോടി രൂപ ചിലവിട്ടു.
