ഇന്നു മുതല്‍ പ്രീക്വാര്‍ട്ടര്‍

ലോകകപ്പില്‍ ഇനി പതിനാറ് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇന്നത്തെ പ്രീക്വാര്‍ട്ടര്‍ കളികള്‍ നെതര്‍ലാന്‍ഡ്സ്-യുഎസ്എ, അര്‍ജന്‍റീന-ഓസ്ട്രേലിയ എന്നിവയാണ്.അര്‍ജന്‍റീനയ്ക്ക് ലയണല്‍ മെസിയുടെ കരിയറിലെ ആയിരാമത്തെ മത്സരമാണ് ഇന്നത്തേത് എന്ന സവിശേഷത കൂടിയുണ്ട്. മെസിയുടെ ഫോം തന്നെയാണ് ടീമിന്‍റെ ശക്തി.

Continue Reading

ഷാരൂഖ് ഖാന് ചലച്ചിത്രമേളയില്‍ ബഹുമതി

രണ്ടാമത് റെഡ് സീ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ജിദ്ദയില്‍ ആരംഭിച്ചു. ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്ക്ക് ഷാരൂഖ്ഖാന് ബഹുമതി സമ്മാനിച്ചു. തന്‍റെ പുതിയ സിനിമയായ ഡുന്‍കിയുടെ ഷൂട്ടിംഗിനായി ഷാരൂഖ് ഖാന്‍ ജിദ്ദയിലും അല്‍ഉലയിലുമാണ് ഇപ്പോഴുള്ളത്. വ്യാഴാഴ്ച മക്കയിലെത്തി ഉംറ കര്‍മ്മം അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു.റെഡ് സീ ഫെസ്റ്റിവലില്‍ പുരസ്കാരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും തന്‍റെ സിനിമകളുടെ ആരാധകരുള്ള സൗദിയിലത്താന്‍ കഴിഞ്ഞത് ഒരതിശയമായി കരുതുന്നുവെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

Continue Reading

ഇടുക്കിയില്‍ വിമാനമിറങ്ങി

ഇന്നലെ രാവിലെ 10.30-നാണ് വൈറസ് എസ് ഡബ്ല്യൂ80 എന്ന ചെറുവിമാനം ഇടുക്കിയിലിറങ്ങിയത്. പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച എയര്‍സ്ട്രിപ്പിലാണ് കൊച്ചിയില്‍ നിന്നും വന്ന വിമാനം വിജയകരമായി നിലംതൊട്ടത്.ഭാവിയില്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേനാവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇവിടെ ഇറക്കാന്‍ കഴിയുമെന്ന വലിയ നേട്ടമാണ് ഇടുക്കിക്ക് ലഭിച്ചിരിക്കുന്നത്. 650 മീറ്ററാണ് റണ്‍വേയുട നീളം. 2017-ലാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചു തുടങ്ങിയത്. മിഗ് 21 ഫൈറ്റര്‍ വിമാനങ്ങള്‍ പറത്തുന്ന ക്യാപ്റ്റന്‍ എ.കെ.ശ്രീനിവാസഅയ്യരും ഉദയരവിയുമായിരുന്നു പൈലറ്റുമാര്‍.

Continue Reading

ബുര്‍ജ് ഖലീഫ ചാലഞ്ച്

ബുര്‍ജ് ഖലീഫയുടെ 160 നിലകളും പടികളിലൂടെ കയറിയത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും. കയറാന്‍ എടുത്ത സമയം 37 മിനിറ്റും 38 സെക്കന്‍റും.സ്കൈ ഡൈവിംഗ്, മലകയറ്റം, ഗ്ലൈഡിംഗ് തുടങ്ങി പല സാഹസികവിനോദങ്ങളിലും ഷെയ്ഖ് ഹംദാന്‍ പങ്കെടുത്ത് അത്ഭുതങ്ങള്‍ കാട്ടിയിട്ടുണ്ട്. ഒട്ടേറെ ആരാധകരും ഇദ്ദേഹത്തിനുണ്ട്.

Continue Reading

പഴങ്കഞ്ഞി

തലേന്ന് രാത്രി ബാക്കി വന്ന ചോറില്‍ ഉപ്പും വെള്ളവുമൊഴിച്ച് വെയ്ക്കുന്നതാണല്ലോ പഴങ്കഞ്ഞി. ഇപ്പോള്‍ 60-70 വയസ്സായ പലരും പറയാറുണ്ട്, എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം പണ്ടു കഴിച്ച പഴങ്കഞ്ഞിയാണെന്ന്. പുതുതലമുറക്കാരും പഴങ്കഞ്ഞിയുടെ പോഷകഗുണം മനസ്സിലാക്കി ഇപ്പോള്‍ ഇതിലേക്ക് തിരിഞ്ഞിട്ടുണ്ട്. പഴങ്കഞ്ഞി വിളമ്പുന്ന ചെറുതും വലുതുമായ ഹോട്ടലുകളുമുണ്ട്. ചിലര്‍ക്ക് പഴങ്കഞ്ഞി അത്ര ഇഷ്ടമല്ല. അതിന്‍റെ പുളിച്ച മണമാണ് ഈ ഇഷ്ടക്കുറവിന് കാരണം.പഴങ്കഞ്ഞിയില്‍ കാന്താരിമുളക് ഞെരടിപ്പിഴിഞ്ഞ് തൈരൊഴിച്ച് അച്ചാറും ചുട്ട പപ്പടവും ചേര്‍ത്താണ് വെജിറ്റേറിയനായവര്‍ കഴിക്കുക. നോണ്‍വെജ് കഴിക്കുന്ന പലര്‍ക്കും തൊട്ടുകൂട്ടാന്‍ […]

Continue Reading

ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണില്ല

ഇന്നലെ കോസ്റ്ററിക്കയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയെങ്കിലും ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ ഭാഗ്യമുണ്ടായില്ല. ആദ്യമത്സരത്തില്‍ ജപ്പാനോട് തോറ്റു. രണ്ടാം മത്സരത്തില്‍ സ്പെയിനുമായി സമനിലയിലായി. മൂന്നു കളികളില്‍ നിന്ന് നാല് പോയിന്‍റ് നേടിയെങ്കിലും ഗോള്‍ശരാശരിയില്‍ യോഗ്യരാകാന്‍ കഴിയാത്തതുകൊണ്ടാണ് ജര്‍മനി പുറത്തായത്.ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ സ്പെയിന്‍-ജപ്പാന്‍ മത്സരഫലമാണ് തിരിച്ചടിയായത്. സ്പെയിന്‍-ജപ്പാന്‍ സമനിലയായിരുന്നെങ്കില്‍ ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാമായിരുന്നു. ഇതിനു തൊട്ടുമുമ്പുള്ള ലോകകപ്പിലും ജര്‍മനിക്ക് ഇതേ വിധിയായിരുന്നു.

Continue Reading

അനുവാദം നൽകാൻ എൻ .എസ്‌ .മാധവനാര് ? ഹിഗ്വിറ്റയുടെ തലതൊട്ടപ്പനോ ?

ഹിഗ്വിറ്റ വിവാദം കൊഴുക്കുകയാണ്. ഹിഗ്വിറ്റ പേരുമായി ബന്ധപ്പെടുത്തി എൻ എസ് മാധവൻ്റെ നിലപാടിനെതിരെ പ്രശസ്തസാഹിത്യകാരൻ കെ വി മോഹൻ കുമാർ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് എൻ എസ് മാധവൻ്റെ നിലപാടിനെതിരെ കുറിപ്പുവന്നത് ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം വായിക്കാം ഒ വി വിജയൻറെ ‘ഖസാക്കിന്റെ ഇതിഹാസം ‘ എന്ന പ്രശസ്തമായ നോവലിന്റെ പേര് ആ രചനയുമായി ബന്ധമില്ലാത്ത സിനിമയ്ക്കിട്ടാൽ പ്രതിഷേധിക്കുന്നതിലും പേര് വിലക്കുന്നതിലും അർത്ഥമുണ്ട്.എന്നാൽ ലോകത്തെമ്പാടുമുള്ള ഫുട് ബോൾ പ്രേമികളുടെ നാവിൽ തത്തിക്കളിക്കുന്ന കൊളംബിയൻ […]

Continue Reading

സ്വര്‍ണവിലയില്‍ വന്‍വര്‍ദ്ധനവ്

സ്വര്‍ണത്തിന് വില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 500 രൂപ കൂടി. ഇന്നത്തെ വില ഗ്രാമിന് 4,925 രൂപ. അതായത് പവന് 39,400 രൂപ. ഇന്നലത്തെ വ്യാപാരം 39.000 രൂപയ്ക്കാണ് നടന്നത്. മൂന്നു ദിവസം കൊണ്ട് പവന് 640 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യാന്തരവിപണിയിലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്ക് വര്‍ദ്ധനയുടെ തോത് കുറയ്ക്കുമെന്ന് ഫെഡ് ചെയര്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ബോണ്ട് യീല്‍ഡ് വീണതായിരുന്നു സ്വര്‍ണവിലയിലെ മുന്നേറ്റത്തിനിടയാക്കിയത്.

Continue Reading

വിഴിഞ്ഞത്ത് വൈദീകർക്കും അക്രമത്തിൽ പങ്ക്

തിരുവനന്തപുരം- വിഴിഞ്ഞത്തുണ്ടായ കലാപത്തിൽ വൈദീകർക്കും പങ്കുണ്ടെന്നു പോലീസ് ഹൈക്കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു. പള്ളി മണിമുഴക്കി ആ പ്രദേശത്തെ രണ്ടായിരത്തിലധികം ജനങ്ങളെ സമരപ്രദേശത്ത് വിന്യസിപ്പിച്ചു. അറസ്സിൽ പ്രതിഷേധിച്ച് വൈദീകരുടെ നേൃത്വത്തിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. 64ഓളം പോലീസ് കാർക്കു പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. സിസി ടിവി ക്യാമറകൾ തകർക്കുകയും വലിയ നഷ്ടമുണ്ടാക്കുകയും സമര അനുകൂലികളെ ആക്രമിക്കുകയും ചെയ്തു.

Continue Reading