ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണില്ല

Sports World

ഇന്നലെ കോസ്റ്ററിക്കയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയെങ്കിലും ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ ഭാഗ്യമുണ്ടായില്ല. ആദ്യമത്സരത്തില്‍ ജപ്പാനോട് തോറ്റു. രണ്ടാം മത്സരത്തില്‍ സ്പെയിനുമായി സമനിലയിലായി. മൂന്നു കളികളില്‍ നിന്ന് നാല് പോയിന്‍റ് നേടിയെങ്കിലും ഗോള്‍ശരാശരിയില്‍ യോഗ്യരാകാന്‍ കഴിയാത്തതുകൊണ്ടാണ് ജര്‍മനി പുറത്തായത്.
ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ സ്പെയിന്‍-ജപ്പാന്‍ മത്സരഫലമാണ് തിരിച്ചടിയായത്. സ്പെയിന്‍-ജപ്പാന്‍ സമനിലയായിരുന്നെങ്കില്‍ ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാമായിരുന്നു. ഇതിനു തൊട്ടുമുമ്പുള്ള ലോകകപ്പിലും ജര്‍മനിക്ക് ഇതേ വിധിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *