ഇടുക്കിയില്‍ വിമാനമിറങ്ങി

Kerala NEWS

ഇന്നലെ രാവിലെ 10.30-നാണ് വൈറസ് എസ് ഡബ്ല്യൂ80 എന്ന ചെറുവിമാനം ഇടുക്കിയിലിറങ്ങിയത്. പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച എയര്‍സ്ട്രിപ്പിലാണ് കൊച്ചിയില്‍ നിന്നും വന്ന വിമാനം വിജയകരമായി നിലംതൊട്ടത്.
ഭാവിയില്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേനാവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇവിടെ ഇറക്കാന്‍ കഴിയുമെന്ന വലിയ നേട്ടമാണ് ഇടുക്കിക്ക് ലഭിച്ചിരിക്കുന്നത്. 650 മീറ്ററാണ് റണ്‍വേയുട നീളം. 2017-ലാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചു തുടങ്ങിയത്. മിഗ് 21 ഫൈറ്റര്‍ വിമാനങ്ങള്‍ പറത്തുന്ന ക്യാപ്റ്റന്‍ എ.കെ.ശ്രീനിവാസഅയ്യരും ഉദയരവിയുമായിരുന്നു പൈലറ്റുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *