വ​നി​താ ഐ​പി​എ​ൽ മാർച്ച് 4 മുതൽ

മും​ബൈ​യി​ലെ ഡി.​വൈ. പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് മാ​ർ​ച്ച് നാ​ലി​ന് ന​ട​ക്കു​ന്ന ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് – മും​ബൈ ഇ​ന്ത്യ​ൻ​സ് പോ​രാ​ട്ട​ത്തോ​ടെ ലീ​ഗി​ന്‍റെ പ്ര​ഥ​മ സീ​സ​ണ്‌ തു​ട​ക്ക​മാ​കും. 20 ലീ​ഗ് മ​ത്സ​ര​ങ്ങ​ളും ഒ​രു എ​ലി​മി​നേ​റ്ററു​മ​ട​ങ്ങു​ന്ന​താ​ണ് ലീ​ഗി​ന്‍റെ മ​ത്സ​ര​ക്ര​മം. ഫൈ​ന​ൽ മ​ത്സ​രം മാ​ർ​ച്ച് 26-ന് ​ബ്രാ​ബോ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. മും​ബൈ​യി​ലെ ബ്രാ​ബോ​ൺ, ഡി.​വൈ പാ​ട്ടീ​ൽ മൈ​താ​ന​ങ്ങ​ളി​ലാ​യി​രി​ക്കും എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ക. ഐ​പി​എ​ല്ലി​ന് സ​മാ​ന​മാ​യി രാ​ത്രി 7:30-നാ​ണ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ക. മാ​ർ​ച്ച് 21-ന് ​ന​ട​ക്കു​ന്ന യു​പി വാ​രി​യേ​ഴ്സ് – ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് മ​ത്സ​ര​ത്തോ​ടെ​യാ​ണ് […]

Continue Reading

ബ്ലാസ്‌റ്റേഴ്‌സിനു തകര്‍പ്പന്‍ ജയം

മഞ്ഞപ്പടയ്ക്ക് തകര്‍പ്പന്‍ വിജയം. ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ പത്താം വിജയം സ്വന്തമാക്കിയത്. രണ്ടാം മിനിറ്റില്‍ അബ്ദുനാസര്‍ എല്‍ ഖയാത്തി ചെന്നൈയിനായി ഗോള്‍ നേടിയപ്പോള്‍ അഡ്രിയന്‍ ലൂണ , മലയാളി താരം രാഹുല്‍ കെ.പി എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു.ആദ്യ ഗോളടിച്ചും രണ്ടാം ഗോളിന് വഴിയൊരുക്കിയും കളം നിറഞ്ഞ അഡ്രിയന്‍ ലൂണയാണു കളിയിലെ താരം. ചെന്നൈയിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളത്രയും തടഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖന്‍ ഗില്ലും തിളങ്ങി.ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യതകള്‍ […]

Continue Reading

റുപേ പ്രൈം വോളിബോള്‍ ലീഗ്:കൊല്ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് ജയത്തുടക്കം

റുപേ പ്രൈം വോളിബോള്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബെംഗളൂരു ടോര്‍പ്പിഡോസിനെ 3-2ന് തോല്‍പിച്ചു. സ്‌കോര്‍: 15-11, 15-11, 15-14, 10-15, 14-15. റെയ്‌സണ്‍ റെബെല്ലോ, കോഡി കാള്‍ഡ്വെല്‍ എന്നിവരുടെ മികവാണ് കൊല്‍ക്കത്തക്ക് ആദ്യ വിജയം സമ്മാനിച്ചത്. ആദ്യ മൂന്ന് സെറ്റുകള്‍ നേടി കൊല്‍ക്കത്ത വിജയം ഉറപ്പാക്കിയെങ്കിലും, ബോണസ് പോയിന്റ് നിര്‍ണായകമായ അവസാന രണ്ടു സെറ്റുകള്‍ ബെംഗളൂരു പിടിച്ചെടുത്തു. ജയത്തോടെ കൊല്‍ക്കത്തക്ക് രണ്ട് പോയിന്റ് ലഭിച്ചു. കൊല്‍ക്കത്തയുടെ റെയ്‌സണ്‍ റെബെല്ലോ […]

Continue Reading

എൈഎസ്എല്‍; ബ്ലാസ്റ്റേഴ്സിനു പരാജയം

ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്സ്‌റ്റേഴ്‌സിന് പരാജയം. ഐഎസ്എല്‍ ഫുട്‌ബോളിലെ ആവേശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ കൊമ്പന്‍മാരെ വീഴ്ത്തിയത്.മത്സരത്തിന്റെ 77-ാം മിനിറ്റിലാണ് ക്ലെയ്റ്റന്‍ സില്‍വയിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയം തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍ വിജയഗോള്‍ നേടി. സീസണില്‍ സില്‍വയുടെ 10-ാം ഗോളാണിത്. ആദ്യപകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വി.പി.സുഹൈര്‍ നേടിയ ഗോള്‍ റഫറി അനുവദിച്ചില്ല

Continue Reading

ലോ​ക​ക​പ്പ് ഹോ​ക്കികിരീടം ജർമ്മനി സ്വന്തമാക്കി

മൂ​ന്നാം തവണയും ഹോക്കി ലോകകപ്പ് കരസ്ഥമാക്കി ജ​ർ​മ​നി. ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ മത്സരത്തി​ൽ ഷൂ​ട്ട്ഔ​ട്ടി​നും സ​ഡ​ൻ ഡെ​ത്തി​നു​മൊ​ടു​വി​ൽ 5 -4 എ​ന്ന സ്കോ​റി​ന് ബെ​ൽ​ജി​യ​ത്തെ പരാജയപ്പെടുത്തിയാ​ണ് ജ​ർ​മ​നി കപ്പിൽ മുത്തമിട്ടത്. 2-0 എ​ന്ന നി​ല​യി​ൽ പി​ന്നി​ൽ നി​ന്ന ജ​ർ​മ​നി, നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്ക​വേ മ​ത്സ​രം 3 -3 എ​ന്ന സ്കോ​ർ ലൈ​നി​ലെ​ത്തി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ഷൂ​ട്ട്ഔ​ട്ടി​ലും 3 -3 എ​ന്ന സ്കോ​ർ പാ​ലി​ച്ചു. സ​ഡ​ൻ ഡെ​ത്തി​ലെ ആ​ദ്യ ഷോ​ട്ട് ഇ​രു ടീ​മു​ക​ളും വ​ല​യി​ലെ​ത്തി​ച്ചു. സ​ഡ​ൻ ഡെ​ത്തി​ലെ […]

Continue Reading

അര്യാന സബലേങ്കക്കു ആസ്‌ട്രേലിയന്‍ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ കിരീടം

ബെലാറസ് താരം അര്യാന സബലേങ്ക ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ കിരീടം ചൂടിഫൈനലില്‍ കസഖിസ്താന്‍ താരം എലെനെ റിബാക്കിനയെ പരാജയപ്പെടുത്തിയാണ് സബലെങ്കയുടെ കന്നി ഗ്രാന്‍ഡ്സ്ലാം.ജയത്തോടെ താരം ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.സ്‌കോര്‍: 4-6, 6-3, 6-4. ആദ്യ സെറ്റ് റിബാക്കിനക്ക് മുന്നില്‍ അടിയറവ് വെച്ചതിന് ശേഷമായിരുന്നു സബലേങ്കയുടെ ഐതിഹാസിക തിരിച്ചുവരവ്.

Continue Reading

കോപ്പ അമേരിക്ക ഫുട്ബോള്‍; അമേരിക്കയില്‍ പന്തുരുളും

2016 നുശേഷം 2024 ല്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിന് അമേരിക്ക വീണ്ടും വേദിയായിരുന്നു. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനും വടക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനും സംയുക്തമായാണ് വേദി പ്രഖ്യാപിച്ചത്.ലാറ്റിനമേരിക്കയില്‍ നിന്ന് പത്തുടീമുകളും കോണ്‍കാഫില്‍ നിന്ന് ആറ് ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. നാല് ഗ്രൂപ്പുകളിലായാണ് മത്സരം. യോഗ്യതാ മത്സരങ്ങള്‍ കളിച്ചാണ് ടീമുകള്‍ ടൂര്‍ണമെന്റില്‍ ഭാഗമാകുന്നത്. ലോകഫുട്ബോള്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് നിലവിലെ കോപ്പ അമേരിക്ക ജേതാക്കള്‍.2024 കോപ്പ അമേരിക്ക ഫുട്ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമോ […]

Continue Reading

ഇന്‍ഡോര്‍ ഏകദിനത്തില്‍ കിവിയെ 90 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാൻഡ് ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയുടെ മിന്നും സെഞ്ചുറിക്കിടയിലും 41.2 ഓവറില്‍ 295 റണ്‍സില്‍ പുറത്തായി. കോണ്‍വേ 100 പന്തില്‍ 138 റണ്‍സ് നേടി. ബാറ്റിംഗില്‍ സെഞ്ചുറികളുമായി രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ബൗളിംഗില്‍ മൂന്ന് വിക്കറ്റ് വീതവുമായി ഷര്‍ദ്ദുല്‍ ഠാക്കൂറും കുല്‍ദീപ് യാദവും രണ്ടാളെ പുറത്താക്കി യുസ്‌വേന്ദ്ര ചാഹലും തിളങ്ങി. അര്‍ധസെഞ്ചുറിയും ഒരു വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും നിര്‍ണായകമായി. ആദ്യ ഏകദിനം 12 റണ്ണിനും രണ്ടാമത്തേത് 8 വിക്കറ്റിനും […]

Continue Reading

ഐലീഗ്; ഗോകുലം കേരള എഫ്.സി റിയല്‍ കശ്മീര്‍ മത്സരം ഇന്ന്

ഐലീഗില്‍ ഗോകുലം കേരള എഫ്.സി ഇന്ന് റിയല്‍ കശ്മീരിനെ നേരിടും. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 4.30നാണ് മത്സരം. മഞ്ചേരിയിലെ മത്സരത്തില്‍ ട്രാവു എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വി നേരിട്ട നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഐലീഗിലേക്ക് തിരിച്ചുവരാന്‍ ഇന്ന് വിജയം അനിവാര്യമാണ്. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നായി 18 പോയന്റുമായി അഞ്ചാംസ്ഥാനത്താണ് മലബാറിയന്‍സ്. കോഴിക്കോട് അഞ്ച് ഹോം മത്സരങ്ങളാണ് പൂര്‍ത്തിയാകാനുള്ളത്. ആറ് എവേമാച്ചുകളും ഐലീഗ് ഈ സീസണില്‍ ബാക്കിയുണ്ട്.

Continue Reading

പുരുഷ ഹോക്കി ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഒഡീഷയില്‍ തുടക്കം

ഇന്ത്യന്‍ ഹോക്കി ടീം ഇന്നിറങ്ങും . രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ 15-ാമത് പുരുഷ ഹോക്കി ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഒഡീഷയില്‍ തുടക്കമാകും.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരുമണിക്കു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. തുടര്‍ന്ന് മൂന്നു മണിക്ക് അതേ വേദിയില്‍ ഓസ്ട്രേലിയ ഫ്രാന്‍സിനെയും വൈകിട്ട് അഞ്ചുമണിക്ക് റൂര്‍ക്കേല ബിര്‍സാമുണ്ട സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്് വെയില്‍സിനെയും നേരിടും.നാലാം മത്സരത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രാത്രി ഏഴിന് ബിര്‍സാമുണ്ട സ്റ്റേഡിയത്തില്‍ യൂറോപ്യന്‍ കരുത്തരായ സ്പെയിനാണ് ഇന്ത്യയുടെ എതിരാളികള്‍. സ്വന്തം മണ്ണില്‍ […]

Continue Reading