വ​നി​താ ഐ​പി​എ​ൽ മാർച്ച് 4 മുതൽ

NEWS Sports

മും​ബൈ​യി​ലെ ഡി.​വൈ. പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് മാ​ർ​ച്ച് നാ​ലി​ന് ന​ട​ക്കു​ന്ന ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് – മും​ബൈ ഇ​ന്ത്യ​ൻ​സ് പോ​രാ​ട്ട​ത്തോ​ടെ ലീ​ഗി​ന്‍റെ പ്ര​ഥ​മ സീ​സ​ണ്‌ തു​ട​ക്ക​മാ​കും.

20 ലീ​ഗ് മ​ത്സ​ര​ങ്ങ​ളും ഒ​രു എ​ലി​മി​നേ​റ്ററു​മ​ട​ങ്ങു​ന്ന​താ​ണ് ലീ​ഗി​ന്‍റെ മ​ത്സ​ര​ക്ര​മം. ഫൈ​ന​ൽ മ​ത്സ​രം മാ​ർ​ച്ച് 26-ന് ​ബ്രാ​ബോ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. മും​ബൈ​യി​ലെ ബ്രാ​ബോ​ൺ, ഡി.​വൈ പാ​ട്ടീ​ൽ മൈ​താ​ന​ങ്ങ​ളി​ലാ​യി​രി​ക്കും എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ക.

ഐ​പി​എ​ല്ലി​ന് സ​മാ​ന​മാ​യി രാ​ത്രി 7:30-നാ​ണ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ക. മാ​ർ​ച്ച് 21-ന് ​ന​ട​ക്കു​ന്ന യു​പി വാ​രി​യേ​ഴ്സ് – ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് മ​ത്സ​ര​ത്തോ​ടെ​യാ​ണ് ലീ​ഗ് ഘ​ട്ടം അ​വ​സാ​നി​ക്കു​ന്ന​ത്. നാ​ല് ദി​വ​സ​ങ്ങ​ളി​ൽ ഡ​ബി​ൾ ഹെ​ഡ​റു​ക​ൾ ന​ട​ക്കും. ഇ​തി​ൽ ആ​ദ്യ മ​ത്സ​രം വൈ​കി​ട്ട് 3:30-ന് ​ആ​യി​രി​ക്കും ആ​രം​ഭി​ക്കു​ക. മാ​ർ​ച്ച് 25-ന് ​ഡി.​വൈ. പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​ണ് എ​ലി​മി​നേ​റ്റ​ർ മ​ത്സ​രം.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന ട്വ​ന്‍റി -20 ലോ​ക​ക​പ്പ് അ​വ​സാ​നി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ലാ​ണ് വ​നി​താ ഐ​പി​എ​ൽ ആ​രം​ഭി​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *