റുപേ പ്രൈം വോളിബോള്‍ ലീഗ്:കൊല്ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് ജയത്തുടക്കം

Sports

റുപേ പ്രൈം വോളിബോള്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബെംഗളൂരു ടോര്‍പ്പിഡോസിനെ 3-2ന് തോല്‍പിച്ചു. സ്‌കോര്‍: 15-11, 15-11, 15-14, 10-15, 14-15. റെയ്‌സണ്‍ റെബെല്ലോ, കോഡി കാള്‍ഡ്വെല്‍ എന്നിവരുടെ മികവാണ് കൊല്‍ക്കത്തക്ക് ആദ്യ വിജയം സമ്മാനിച്ചത്.

ആദ്യ മൂന്ന് സെറ്റുകള്‍ നേടി കൊല്‍ക്കത്ത വിജയം ഉറപ്പാക്കിയെങ്കിലും, ബോണസ് പോയിന്റ് നിര്‍ണായകമായ അവസാന രണ്ടു സെറ്റുകള്‍ ബെംഗളൂരു പിടിച്ചെടുത്തു. ജയത്തോടെ കൊല്‍ക്കത്തക്ക് രണ്ട് പോയിന്റ് ലഭിച്ചു. കൊല്‍ക്കത്തയുടെ റെയ്‌സണ്‍ റെബെല്ലോ പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഞായര്‍ വൈകിട്ട് ഏഴിന് കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് മുംബൈ മെറ്റിയോഴ്സിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *