പാറ്റ് കമ്മിൻസിൻ്റെ അമ്മ അന്തരിച്ചു

NEWS Sports

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിൻ്റെ അമ്മ മരിയ കമ്മിൻസ് സിഡ്‌നിയിൽ ദീർഘനാളത്തെ അസുഖത്തെ തുടർന്ന് അന്തരിച്ചു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിൻ്റെ അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഇന്ത്യക്കെതിരായ പരമ്പര നിർണയിക്കുന്ന നാലാം ടെസ്റ്റിൻ്റെ രണ്ടാം ദിനമായ ഇന്ന് ഓസ്‌ട്രേലിയൻ കളിക്കാർ കറുത്ത ബാൻഡ് ധരിച്ചു. കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുകയും ആദരസൂചകമായി ഓസ്‌ട്രേലിയൻ ടീം കറുത്ത ബാൻഡ് ധരിക്കുമെന്നും അറിയിച്ചു.
2005-ൽ സ്തനാർബുദമാണെന്ന് കണ്ടെത്തിയ മരിയ, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗുരുതരമായ രോഗവുമായി മല്ലിടുകയായിരുന്നു. ഇന്നലെ രാത്രി വീട്ടിലായിരുന്നു അന്ത്യം. അവസാന ടെസ്റ്റിൻ്റെ രണ്ടാം ദിനം ആരംഭിക്കുന്നതിന് മുമ്പ് പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡിൽ നിന്ന് ഓസ്‌ട്രേലിയൻ കളിക്കാർ ദാരുണമായ വാർത്തയറിഞ്ഞു. “ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പ്രതിനിധീകരിച്ച്, പാറ്റിനും കമ്മിൻസ് കുടുംബത്തിനും അവരുടെ സുഹൃത്തുക്കൾക്കും ഞങ്ങൾ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.”
ആദ്യ രണ്ട് ടെസ്റ്റുകളിൽ ഓസ്‌ട്രേലിയയെ നയിച്ച കമ്മിൻസ്, കഴിഞ്ഞ മാസം പാലിയേറ്റീവ് കെയറിലായിരുന്ന രോഗിയായ അമ്മയുടെ അരികിലിരിക്കാൻ സിഡ്‌നിയിലേക്ക് പോയിരുന്നു.
അദ്ദേഹത്തിൻ്റെ അഭാവത്തിൽ, ഇൻഡോർ ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് ടീമിനെ ഒമ്പത് വിക്കറ്റിന് വിജയത്തിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *