ഖത്തര്‍ ലോകക്കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന. മെസി ക്യാപ്റ്റനായ ടീമില്‍ പൗലോ ഡിബേലയേയും എയ്ഞ്ചല്‍ ഡി മരിയയുമുണ്ട്. 26 അംഗ സംഘത്തെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്. സൂപ്പര്‍താരം ലയണല്‍ മെസ്സിക്കൊപ്പം മുന്നേറ്റ നിരയില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല എന്നിവരും അണിനിരക്കും.
റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, അലെക്സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്സെക്വെല്‍ പലാസിയോസ് എന്നിവര്‍ മധ്യനിരയ്ക്ക് ശക്തിപകരുമ്പോള്‍നഹ്വെല്‍ മൊളീന്യ, ഗോണ്‍സാലോ മോണ്‍ടിയെല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, സീനിയര്‍ താരം നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, യുവാന്‍ ഫൊയ്ത്ത് എന്നിവര്‍ പ്രതിരോധം കാക്കും. പരിക്ക് ഭേദമായ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ടീമില്‍ തിരിച്ചെത്തി. പരുക്കേറ്റ ലേ സെല്‍സോക്ക് പകരം പലാഷിയോസിനെ ഉള്‍പ്പെടുത്തി. പരിചയസമ്പന്നരായ ഓട്ടാമെന്‍ഡിയും പെസെല്ല, കൊറേയ, നിക്കോളാസ് ഗോണ്‍സാലെസ് ലോതാരോ മാര്‍ട്ടിനെസ് എന്നിവരാണ് ടീമിലെ മറ്റുപ്രമുഖര്‍. തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീന ലോകകപ്പ് മത്സരത്തിനൊരുങ്ങുന്നത്

