പർവേസ് മുഷറഫ് അന്തരിച്ചു

NEWS

പാകിസ്ഥാൻ മുൻ പ്രസിഡണ്ട് പർവേസ് മുഷറഫ് അന്തരിച്ചു.79 വയസ്സായിരുന്നുവൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു

യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

2001 മുതൽ 2008 വരെ പാകിസ്ഥാൻ പ്രസിഡണ്ട് ആയിരുന്നു. കാർഗിൽ യുദ്ധകാലത്ത്
പാക്കിസ്ഥാൻ സൈനിക മേധാവിയായിരുന്നു.

2001 മുതൽ 2008 വരെ പാക്കിസ്ഥാൻ പ്രസിഡന്റായിരുന്നു.

2008 ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.

1998 ൽ നവാസ് ഷെരീഫ് സൈനിക മേധാവിയായി നിയമിച്ചു. തുടർന്ന് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത മുഷറഫ്, ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി ഷെരീഫിനെ തടവിലാക്കി.

തുടർന്ന് 2001 വരെ അദ്ദേഹം പാക്കിസ്ഥാൻ പ്രതിരോധസേനയുടെ സമ്പൂർണമേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകി.

നിലവിൽ പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പടെ നിരവധി കേസുകൾ മുഷറഫ് നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *