പി.കെ. ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശിയ പ്രസിഡന്റാകും. തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യ സമ്മേളനമാണ്
ശ്രീമതിയെ ദേശിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്
കെ.കെ. ശൈലജയെ ദേശീയ വൈസ് പ്രസിഡന്റായും യോഗം തെരഞ്ഞെടുത്തു. പി. സതീദേവി, സൂസണന്‍ കോടി, പി.കെ. സൈനബ എന്നിവരും വൈസ് പ്രസിഡന്റുമാരാണ്. എന്‍. സുകന്യയും സി.എസ്. സുജാതയുമാണ് ജോയിന്റ് സെക്രട്ടറിമാര്‍. ട്രാന്‍സ് വനിതകള്‍ക്കും ഇനിമുതല്‍ അസോസിയേഷനില്‍ അംഗത്വം എടുക്കാം. ഇതിനായി ഭരണഘടനയും അസോസിയേഷന്‍ ഭേദഗതി ചെയ്തു.

