അതിക്രമങ്ങൾ നേരിടുന്നതിന് സ്ത്രീകൾക്കും കുട്ടികൾക്കും പോലീസിന്റെ ആഭിമുഖ്യത്തിൽ നാളെയും മറ്റന്നാളും (മാർച്ച് 11, 12) എല്ലാ ജില്ലകളിലും സൗജന്യ പരിശീലനം നൽകും. സ്വയം പ്രതിരോധ മുറകളിൽ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ‘ജ്വാല’ എന്ന പേരിലുള്ള വാക്ക് ഇൻ ട്രെയിനിങ് നൽകുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി നാളെ ശനിയാഴ്ച രാവിലെ ഒൻപതിന് എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാർ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലയിൽ മാർച്ച് 11ന് തെക്കേക്കര പഞ്ചായത്ത് ഹാളിലും മാർച്ച് 12ന് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലുമാണു പരിശീലനം.
ഒൻപത് മണി, 11 മണി, രണ്ട് മണി, നാല് മണി എന്നീ സമയങ്ങളിൽ നാലു ബാച്ചായാണു പരിശീലനം. താൽപര്യമുള്ളവർ shorturl.at/eBVZ4 എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
കേരളാ പോലീസിന്റെ ആഭിമുഖ്യത്തിൽ 2015 ൽ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളിൽ പരിശീലനം നേടിയിട്ടുണ്ട്. പരിശീലനം തികച്ചും സൗജന്യമാണ്. താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തുടർന്നും പരിശീലനം നേടാവുന്നതാണ്. ഫോൺ: 0471-2318188.
സ്വയം പ്രതിരോധമുറകള്‍ പഠിക്കാന്‍ ശനിയും ഞായറും എറണാകുളത്ത് പോലീസിന്റെ വാക്ക് ഇന്‍ ട്രെയിനിങ്
ഹൈക്കോടതിക്ക് സമീപമുള്ള ട്രാഫിക് വെസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഓഡിറ്റോറിയത്തിലും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് പരിശീലനം. മാര്‍ച്ച് 11, 12 തീയതികളില്‍ ദിവസേന നാലു ബാച്ചുകളിലായി നടക്കുന്ന പരിശീലനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ shorturl.at/eBVZ4 എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി നാളെ (മാര്‍ച്ച് 11) രാവിലെ ഒന്‍പതിന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 12 ന് വള്ളിക്കോട് പഞ്ചായത്ത് ഹാളില്‍ പരിശീലനം നടക്കും.
മാര്‍ച്ച് 11, 12 തീയതികളില്‍ ദിവസേന നാലു ബാച്ചുകളിലാണ് പരിശീലനം. രാവിലെ ഒന്‍പതിനും 11 നും ഉച്ചയ്ക്ക് രണ്ടിനും വൈകുന്നേരം നാലിനുമായി നടക്കുന്ന പരിശീലനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ shorturl.at/eBVZ4 എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
