കെ. സുരേന്ദ്രന്റെ സംസ്ഥാന യാത്ര മാറ്റി

Kerala NEWS

ബിെജപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സംസ്ഥാന യാത്ര മാറ്റി. അടുത്ത മാസം നടത്താനിരുന്ന യാത്രയാണ് മാറ്റിയത്. അടുത്ത മാസം സംസ്ഥാനത്ത് ബിജെപിക്ക് തിരക്കിട്ട പരിപാടികള്‍ ഉള്ളതിനാലാണ് യാത്ര മാറ്റിയതെന്നാണ് പാര്‍ട്ടി വിശദീകരണം.
പ്രധാനമന്ത്രിയടക്കം ഏപ്രിലില്‍ എത്തുന്നതും സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നു. അതേസമയം കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി ലഭിക്കാത്തതാണ് പ്രശ്ന കാരണമെന്നും വിവരമുണ്ട്. ഇരുപതു പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെ പദയാത്ര നടത്താനാണ് സംസ്ഥാന നേതൃത്വം ആലോചിച്ചത്.
ഏപ്രില്‍ അവസാനത്തോടെയോ മെയിലോ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കേരള പര്യടനമായിരുന്നു സംസ്ഥാന നേതൃത്വം ആലോചിച്ചത്. കഴിഞ്ഞമാസം ആദ്യം ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *