ബ്ലാസ്‌റ്റേഴ്‌സിനു തകര്‍പ്പന്‍ ജയം

Sports


മഞ്ഞപ്പടയ്ക്ക് തകര്‍പ്പന്‍ വിജയം. ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ പത്താം വിജയം സ്വന്തമാക്കിയത്. രണ്ടാം മിനിറ്റില്‍ അബ്ദുനാസര്‍ എല്‍ ഖയാത്തി ചെന്നൈയിനായി ഗോള്‍ നേടിയപ്പോള്‍ അഡ്രിയന്‍ ലൂണ , മലയാളി താരം രാഹുല്‍ കെ.പി എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു.
ആദ്യ ഗോളടിച്ചും രണ്ടാം ഗോളിന് വഴിയൊരുക്കിയും കളം നിറഞ്ഞ അഡ്രിയന്‍ ലൂണയാണു കളിയിലെ താരം. ചെന്നൈയിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളത്രയും തടഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖന്‍ ഗില്ലും തിളങ്ങി.
ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. നിലവില്‍ 17 മത്സരങ്ങളില്‍ നിന്ന് 31 പോയന്റുമായി മഞ്ഞപ്പട പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *