ഇന്ധന സെസ് കുറയ്ക്കുമോ? ഇന്നറിയാം

LATEST


ഇന്ധന സെസ്സില്‍ ഇളവുണ്ടാകുമോ എന്ന് ഇന്നറിയാം. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് വൈകിന്ന് നടക്കുന്ന് ബജറ്റ് ചര്‍ച്ചയ്ക്ക് നല്‍കുന്ന മറുപടിയില്‍ തീരുമാനം അറിയിക്കും. ഒരു രൂപ കുറയ്ക്കുന്നത് പരിഗണിച്ചെങ്കിലും അത് ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാരിപ്പോള്‍.
സെസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം നടത്തുകയാണ്. സെസ് കുറച്ചില്ലെങ്കില്‍ യുഡിഎഫ് സമരം ശക്തമാക്കും. അതേസമയം ഇന്ധന സെസ്സില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധന സെസ്സിന് പുറമെ ഭൂമിയുടെ ന്യായവിലയില്‍ ഒറ്റയടിക്ക് 20% വര്‍ധനയിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *