അശ്ലീല വെബ്സൈറ്റില്‍ വീട്ടമ്മയുടെ ചിത്രവും വിവരങ്ങളും പ്രദര്‍ശിപ്പിച്ച പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരനടക്കം എട്ടുപേര്‍ അറസ്റ്റില്‍. വീട്ടമ്മ റൂറല്‍ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിക്കു പിന്നാലെയാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. സൈബര്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. വീട്ടമ്മയുടെ സഹപാഠികളായ 207 പേരുള്ള സമൂഹമാധ്യമക്കൂട്ടായ്മയില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ക്രോപ്പ് ചെയ്ത ചിത്രമാണ് അശ്ലീല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത് എന്നാണ് പറയുന്നത്.

