ഒപ്പം താമസിച്ചിരുന്ന യുവതിയെ കാമുകന്‍ തലയ്ക്കടിച്ചു കൊന്നു

പത്തനംതിട്ട പൂഴിക്കാട് യുവതിയെ തലയ്ക്കടിച്ചു കൊന്നു. മുളക്കുഴ സ്വദേശി സജിത ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന ഷൈജു ആണ് സജിതയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സജിതയെ ഷൈജു തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.ഇരുവരും മുമ്പ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്.

Continue Reading

ബസുകളുടെ മത്സരയോട്ടംചര്‍ച്ചചെയ്യാന്‍ യോഗം 14-ന്

സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്നുണ്ടാവുന്ന അപകട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു ചേര്‍ക്കുന്നു. എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ 10-30ന് ആണ് യോഗം.മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍ , തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.സംസ്ഥാനത്തെ റോഡുകളില്‍ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ […]

Continue Reading

കൈക്കൂലിക്കേസില്‍ വില്ലേജ്എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍

തൃശൂര്‍ കയ്പമംഗലം ഗ്രാമപഞ്ചായത്ത്് വിഇഒ കൈക്കൂലിക്കേസില്‍ പിടിയില്‍. വീടിന്റെ അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ട് പാസാക്കാന്‍ പഞ്ചായത്ത് മെമ്പറില്‍ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ആര്‍. വിഷ്ണുവാണ് പിടിയിലായത്. 25,000 രൂപ അനുവദിക്കാന്‍ 1000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് എന്നാണ് പരാതി, നേരത്തെ കൈക്കൂലി വാങ്ങിയതിന് ഇയാളെ പഞ്ചായത്ത് അധികൃതര്‍ താക്കീത് ചെയ്തിരുന്നു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് വഴി ഷഹര്‍ബാന്റെ വീട് അറ്റകുറ്റപണിക്ക് 50000 രൂപയാണ് ഫണ്ട് അനുവദിച്ചത്. ഇതില്‍ ആദ്യ ഗഡു 25000 രൂപ […]

Continue Reading

വധശ്രമം; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍. കൊല്ലം ശക്തികുളങ്ങര ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥനായ കാവനാട് അരവിള ബര്‍ലിന്‍ മന്ദിരത്തില്‍ ബെര്‍ലിനെന്ന് വിളിക്കുന്ന ബോസ്‌കോയെയാണ് വധശ്രമക്കേസില്‍് അറസ്റ്റ് ചെയ്തത്.2021 മാര്‍ച്ചില്‍ കാവനാട് അരവിള സ്വദേശി ജോസഫ് ദാസനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് ഈ അറസ്റ്റ്. ജോസഫിനെ ആക്രമിച്ച സംഭവത്തില്‍ നേരത്തെ രണ്ടുപേരെ ശക്തികുളങ്ങര പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബോസ്‌കോയുടെ നിര്‍ദ്ദേശാനുസരണമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജോസഫ് ദാസന്‍ ഒരു വര്‍ഷത്തോളം ചികിത്സയില്‍ […]

Continue Reading

കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിനുനേരെ ആക്രമം

കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന് നേരെ ആക്രമം. മന്ത്രിയുടെ തിരുവനന്തപുരത്ത് ഉള്ളൂരിലെ വീട്ടിന് നേരെയാണ് ആക്രമമുണ്ടായത്. മുന്‍ വശത്തെ ജനല്‍ ചില്ലകള്‍ തകര്‍ത്ത നിലയിലാണ്ജനലില്‍ ചെറിയ രീതിയില്‍ ചോരത്തുള്ളികളുണ്ടായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജ് പൊലീസ് എത്തി പരിശോധന നടത്തുകയാണ്. മോഷണ ശ്രമമാണോ എന്നു പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണു പരിശോധന.

Continue Reading

ഹോണ്ട ഇലക്ടിക് സ്‌കൂട്ട്ര്‍ അടുത്തവര്‍ഷം വിപണിയിലെത്തും

ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെ ഇരുചക്രവാഹന വിപണി കീഴടക്കാനൊരുങ്ങി ഹോണ്ട. 2024 മാര്‍ച്ച് ആദ്യ വാരത്തോടെ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള വില കുറഞ്ഞ മോഡലാണ് പുറത്തിറക്കാന്‍ സാധ്യത. ഇന്ത്യക്കായി തയ്യാറാക്കുന്ന പ്രത്യേക പ്ലാറ്റ്‌ഫോമിലാണ് പുതിയ മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുകയെന്ന് ഹോണ്ട അറിയിച്ചിട്ടുണ്ട്. ഊരിവയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രണ്ട് ഇരട്ട ബാറ്ററികളാണ് ഉള്‍ക്കൊള്ളിക്കുക. പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ഹോണ്ടയെങ്കിലും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കാത്ത […]

Continue Reading

ഇന്ധന സെസ് കുറയ്ക്കുമോ? ഇന്നറിയാം

ഇന്ധന സെസ്സില്‍ ഇളവുണ്ടാകുമോ എന്ന് ഇന്നറിയാം. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് വൈകിന്ന് നടക്കുന്ന് ബജറ്റ് ചര്‍ച്ചയ്ക്ക് നല്‍കുന്ന മറുപടിയില്‍ തീരുമാനം അറിയിക്കും. ഒരു രൂപ കുറയ്ക്കുന്നത് പരിഗണിച്ചെങ്കിലും അത് ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാരിപ്പോള്‍.സെസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം നടത്തുകയാണ്. സെസ് കുറച്ചില്ലെങ്കില്‍ യുഡിഎഫ് സമരം ശക്തമാക്കും. അതേസമയം ഇന്ധന സെസ്സില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധന സെസ്സിന് പുറമെ ഭൂമിയുടെ ന്യായവിലയില്‍ ഒറ്റയടിക്ക് 20% വര്‍ധനയിലും ഇന്ന് […]

Continue Reading

ഡല്‍ഹി മദ്യലൈസന്‍സ് അഴിമതി; ബുച്ചി ബാബു അറസ്റ്റില്‍

തെലങ്കാനയിലെ ചാര്‍ട്ടേഡ് ആക്കൗണ്ടന്റ് ബുച്ചി ബാബുവിനെ മദ്യലൈസന്‍സ് അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിതയുടെ മുന്‍ ഓഡിറ്ററാണ് ബുച്ചി ബാബു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കേസില്‍ കവിതയും പ്രതിയാണ്.കഴിഞ്ഞ നവംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മദ്യനയം നടപ്പാക്കിയതില്‍ ക്രമക്കേടുകളുണ്ടെന്ന ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാദത്തിനു […]

Continue Reading

കേരള ബഡ്ജറ്റ് 2023 – 24 സമഗ്ര പുരോഗതി ലക്ഷ്യം വയ്ക്കുന്നത്‌

2023-24 ലെ സംസ്ഥാന ബഡ്ജറ്റ് രണ്ടാം തലമുറയുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ട വർത്തമാനകാല സാഹചര്യത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പരിമിതികളും വെല്ലുവിളികളും ഏറെ ഉണ്ടായിട്ടുകൂടി അതൊന്നും വികസന-ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ വലിയ ജാഗ്രതയാണ് ഈ ബഡ്ജറ്റ് പുലർത്തിയത്.
ഫെഡറലിസം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജി.എസ്.ടി. നടപ്പിലാക്കിയതു മുതൽ സംസ്ഥാനങ്ങൾക്ക് നികുതി നിർണ്ണയത്തിലുണ്ടായിരുന്ന രാഷ്ട്രീയ അധികാരം ഇല്ലാതായി.

Continue Reading

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം (78) അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം (78) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഈ വര്‍ഷം രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണ നേടി. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീല്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്.തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. മലയാളത്തില്‍ സ്വപ്നം എന്ന ചിത്രത്തിലെ […]

Continue Reading