ബെംഗളൂരു-മൈസൂരു അതിവേഗ പാത നരേന്ദ്രമോദി നാളെ നാടിന് സമര്‍പ്പിക്കും

ബെംഗളൂരു-മൈസൂരു അതിവേഗ പാത നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും. നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ വാഹനങ്ങള്‍ സമാന്തര പാതയിലൂടെ തിരിച്ചുവിടും. എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. ദേശീയപാത ഉദ്ഘാടനത്തിനു ശേഷം മണ്ഡ്യയിലെ മദ്ദൂരിലെ ഗജ്ജലഗെരെയില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും മോദി പങ്കെടുക്കുന്നുണ്ട്.ബെംഗളൂരു-മൈസൂരു അതിവേഗ പാത തുറക്കുന്നതോടെ ബെംഗളൂരു-മൈസൂരു യാത്രാ ദൈര്‍ഘ്യം 3 മണിക്കൂറില്‍ നിന്ന് 75 മിനിട്ടായി കുറയും. എന്‍.എച്ച്-275ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ 6-വരിപ്പാതയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 8480 […]

Continue Reading

കെ. സുരേന്ദ്രന്റെ സംസ്ഥാന യാത്ര മാറ്റി

ബിെജപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സംസ്ഥാന യാത്ര മാറ്റി. അടുത്ത മാസം നടത്താനിരുന്ന യാത്രയാണ് മാറ്റിയത്. അടുത്ത മാസം സംസ്ഥാനത്ത് ബിജെപിക്ക് തിരക്കിട്ട പരിപാടികള്‍ ഉള്ളതിനാലാണ് യാത്ര മാറ്റിയതെന്നാണ് പാര്‍ട്ടി വിശദീകരണം.പ്രധാനമന്ത്രിയടക്കം ഏപ്രിലില്‍ എത്തുന്നതും സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നു. അതേസമയം കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി ലഭിക്കാത്തതാണ് പ്രശ്ന കാരണമെന്നും വിവരമുണ്ട്. ഇരുപതു പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെ പദയാത്ര നടത്താനാണ് സംസ്ഥാന നേതൃത്വം ആലോചിച്ചത്.ഏപ്രില്‍ അവസാനത്തോടെയോ മെയിലോ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കേരള പര്യടനമായിരുന്നു സംസ്ഥാന നേതൃത്വം […]

Continue Reading

കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട;22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട. 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തൃശൂര്‍ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് നിധിന്‍ ജോസ് സംഘത്തലവന്‍ ഞാറക്കല്‍ കിഴക്കേ അപ്പങ്ങാട്ട് ബ്ലാവേലിവീട്ടില്‍ ശ്യാംകുമാര്‍ എന്നിവര്‍ അറസ്റ്റിലായിഒരു മാസത്തിനിടെ ഇയാളുടെ സംഘത്തില്‍പ്പെട്ട പത്തോളംപേരെ പിടികൂടിയിരുന്നു. നിധിനെ കൂട്ടുപിടിച്ച് ഇയാള്‍ നഗരത്തില്‍ എംഡിഎംഎ കച്ചവടം വ്യാപിപ്പിച്ചതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പിടിവീണത്.ബംഗളൂരുവിലെ ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലെത്തിച്ച് നിധിന്റെ സഹായത്തോടെയായിരുന്നു ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. ചാര്‍ലി എന്ന പേരിലാണ് നിധിന്‍ ജോസ് […]

Continue Reading

പൊലീസ് ജീപ്പില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ പ്രതി മരിച്ചു

പൊലീസ് ജീപ്പില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (30) ആണു മരിച്ചത്. മൂന്നുദിവസം മുന്‍പാണു സനുവിനെ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നഗരത്തില്‍ മദ്യലഹരിയില്‍ ബഹളംവച്ച് കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്.വിയ്യൂരിലെ ജില്ലാ പൊലീസ് കസ്റ്റഡി കേന്ദ്രത്തിലേക്കു പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ അശ്വനി ആശുപത്രി ജംഗ്ഷനില്‍വച്ചു വാഹനത്തില്‍നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ഇയാളെ കൊണ്ടു […]

Continue Reading

ചിമ്മിനി വനമേഖലയില്‍ കാട്ടുതീ പടരുന്നു

തൃശൂരില്‍ കാട്ടുതീ പടരുന്നു. മരോട്ടിച്ചാല്‍, മാന്ദാമംഗലം മേഖലയില്‍ 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു. ചിമ്മിനി വനമേഖലയില്‍ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാലുദിവസമായിട്ടും കാട്ടുതീ അണയ്ക്കാനായില്ല. ഫയര്‍ ലൈന്‍ ഇട്ട് തീ കെടുത്താന്‍ വനം വകുപ്പിന്റെ ശ്രമം തുടരുകയാണ്.

Continue Reading

മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മനീഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ തുടര്‍ച്ചയായ രണ്ടുദിവസം ചോദ്യംചെയ്തതിന് ശേഷമാണ് സിസോദിയയെ ഇഡി അറസ്റ്റു ചെയ്തത്.കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനുശേഷമാണ് ഇ ഡി അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. സിബിഐ കേസില്‍ ഇന്ന് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഇന്നലെ ഇ ഡിയുടെ അറസ്റ്റ് നടപടി.മദ്യവില്‍പ്പന […]

Continue Reading

എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും കമ്മീഷനായി വാങ്ങിയ 4.5 കോടി രൂപയുടെ കള്ളപ്പണമാണ് ശിവശങ്കര്‍ വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസിലാണ് ജാമ്യത്തിന് ശ്രമിക്കുന്നത്.ഈ കേസില്‍ ശിവശങ്കറിനെ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്ത്തശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. അതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്നമുള്ളതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല […]

Continue Reading

ഷി ജിന്‍പിംഗ് മൂന്നാം തവണയും ചൈനീസ് പ്രസിഡന്റ്

ഷി ജിന്‍പിംഗിനെ ചൈനീസ് പ്രസിഡന്റായി തുടര്‍ച്ചയായ മൂന്നാം തവണയും തെരഞ്ഞെടുത്തു.നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍പിസി)യിലെ മൂവായിരത്തോളം അംഗങ്ങള്‍ ഷി ജിന്‍പിഗിനെ പ്രസിഡന്റാക്കാന്‍ ഏകകണ്ഠമായി വോട്ട് ചെയ്തതോടെയാണ് വെള്ളിയാഴ്ച പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരിക്കല്‍ കൂടി ഷി തെരഞ്ഞെടുക്കപ്പെട്ടത്.പുതിയ പാര്‍ലമെന്റ് ചെയര്‍ ആയി ഷാവോ ലെജിയെയും, പുതിയ വൈസ് പ്രസിഡന്റായി ഹാന്‍ ഷെങിനെയും ചൈനീസ് പാര്‍ലമെന്റ് തെരഞ്ഞെടുത്തു. നേരത്തെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ പാര്‍ട്ടി നേതാക്കളുടെ മുന്‍ സംഘത്തില്‍ ഇരുവരും ഉണ്ടായിരുന്നു.2018ല്‍ ഷി ജിന്‍പിംഗ് തന്നെ രണ്ട് തവണ […]

Continue Reading

സതീഷ് കൗശിക് അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു, നടന്‍ എന്ന നിലയില്‍, സതീഷ് കൗശിക് 1987ലെ സൂപ്പര്‍ഹീറോ ചിത്രമായ മിസ്റ്റര്‍ ഇന്ത്യയിലെ കലണ്ടറായും ദീവാന മസ്താനയിലെ (1997) പപ്പു പേജറായും സാറ സംവിധാനം ചെയ്ത ബ്രിട്ടീഷ് ചിത്രമായ ബ്രിക്ക് ലെയ്നിലെ (2007) ചാനു അഹമ്മദായും എത്തി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ഹാസ്യനടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സതീഷ് കൗശിക്. 1965 ഏപ്രില്‍ 13ന് ഹരിയാനയിലാണ് അദ്ദേഹം ജനിച്ചത്. ബോളിവുഡില്‍ […]

Continue Reading

ആന ഇടഞ്ഞു; എംസി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്

ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ആന ഇടഞ്ഞു. കോട്ടയം ചങ്ങനാശേരിക്കു സമീപം തുരുത്തിയില്‍ വച്ചാണ് ആനയിടഞ്ഞത്. ഇടഞ്ഞ ആന മണിക്കൂറുകളോളം വാഹനത്തില്‍ തുടര്‍ന്നു. പിന്നീട് പുറത്തിറങ്ങി ലോറി കുത്തി മറിച്ചിടുകയും കെഎസ്ഇബി ലൈനുകള്‍ വലിച്ചിടാന്‍ തുടങ്ങുകയും ചെയ്തതോടെ എലിഫന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മയക്കുവെടിവച്ചു. ഉത്സവത്തിന് കൊണ്ടുപോയി തിരികെ വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ വാഴപ്പള്ളി മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. തുടര്‍ന്ന് എംസി റോഡില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇട റോഡുകള്‍ വഴി വാഹനം തിരിച്ചുവിട്ടു

Continue Reading