തൃശൂരില്‍ കാട്ടുതീ പടരുന്നു. മരോട്ടിച്ചാല്‍, മാന്ദാമംഗലം മേഖലയില്‍ 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു. ചിമ്മിനി വനമേഖലയില്‍ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാലുദിവസമായിട്ടും കാട്ടുതീ അണയ്ക്കാനായില്ല. ഫയര്‍ ലൈന്‍ ഇട്ട് തീ കെടുത്താന്‍ വനം വകുപ്പിന്റെ ശ്രമം തുടരുകയാണ്.

