ഷി ജിന്‍പിംഗ് മൂന്നാം തവണയും ചൈനീസ് പ്രസിഡന്റ്

international

ഷി ജിന്‍പിംഗിനെ ചൈനീസ് പ്രസിഡന്റായി തുടര്‍ച്ചയായ മൂന്നാം തവണയും തെരഞ്ഞെടുത്തു.
നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍പിസി)യിലെ മൂവായിരത്തോളം അംഗങ്ങള്‍ ഷി ജിന്‍പിഗിനെ പ്രസിഡന്റാക്കാന്‍ ഏകകണ്ഠമായി വോട്ട് ചെയ്തതോടെയാണ് വെള്ളിയാഴ്ച പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരിക്കല്‍ കൂടി ഷി തെരഞ്ഞെടുക്കപ്പെട്ടത്.
പുതിയ പാര്‍ലമെന്റ് ചെയര്‍ ആയി ഷാവോ ലെജിയെയും, പുതിയ വൈസ് പ്രസിഡന്റായി ഹാന്‍ ഷെങിനെയും ചൈനീസ് പാര്‍ലമെന്റ് തെരഞ്ഞെടുത്തു. നേരത്തെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ പാര്‍ട്ടി നേതാക്കളുടെ മുന്‍ സംഘത്തില്‍ ഇരുവരും ഉണ്ടായിരുന്നു.
2018ല്‍ ഷി ജിന്‍പിംഗ് തന്നെ രണ്ട് തവണ മാത്രമേ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാവൂ എന്ന പരിധി എടുത്തുകളഞ്ഞിരുന്നു അതിനാല്‍ വിരമിക്കുകയോ, മരിക്കുകയോ, പുറത്താക്കപ്പെടുകയോ ചെയ്യുന്നതുവരെ ഷി ജിന്‍പിംഗിന് ചൈന ഭരിക്കാം.

( Pequim – China, 24/05/2019) Vice-Presidente da República, Hamilton Mourão, durante Audiência com o Presidente da República popular da China, Senhor Xi Jinping. Foto: Adnilton Farias/VPR

Leave a Reply

Your email address will not be published. Required fields are marked *