വടക്കന്‍ ഗ്രീസില്‍ ട്രെയിനപകടം: 26 പേര്‍ മരിച്ചു

international

വടക്കന്‍ ഗ്രീസില്‍ ട്രെയിനപകടം: 26 പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഏഥന്‍സില്‍ നിന്ന് ഏകദേശം 380 കിലോമീറ്റര്‍ (235 മൈല്‍) വടക്ക് ടെമ്പെക്കിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന് തീപിടിച്ചതായും പോലീസും ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരും അറിയിച്ചു.
അപകടത്തെത്തുടര്‍ന്ന് നിരവധി ബോഗികള്‍ പാളം തെറ്റി. മൂന്ന് ബോഗികള്‍ക്ക് തീപിടിച്ചു. 60 പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ 25 പേരുടെ നില ഗുരുതരമാണെന്നും സമീപ നഗരമായ ലാരിസയിലെ ആശുപത്രി അധികൃതര്‍ പറഞ്ഞു. വലിയ അപകടമാണ് ഉണ്ടായതെന്ന് സെന്‍ട്രല്‍ തെസ്സാലി ഏരിയയുടെ റീജിയണല്‍ ഗവര്‍ണറായ കോസ്റ്റാസ് അഗോറസ്റ്റോസ് സര്‍ക്കാര്‍ ടെലിവിഷനോട് പറഞ്ഞു.
പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളില്‍ എത്തിക്കാന്‍ സമീപത്തെ പല നഗരങ്ങളില്‍ നിന്നും ആംബുലന്‍സുകള്‍ എത്തി. കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെടുക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കാന്‍ സൈന്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ലാരിസയിലെ രണ്ട് ആശുപത്രികളെ എമര്‍ജന്‍സി ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെസ്സലോനിക്കിയില്‍ നിന്ന് ലാരിസയിലേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനും എതിരെ വന്ന ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്

Leave a Reply

Your email address will not be published. Required fields are marked *