റഷ്യ സന്ദര്‍ശിക്കാനൊരുങ്ങിഷി ചിന്‍പിങ്

international

റഷ്യ സന്ദര്‍ശിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് മാര്‍ച്ച് 20 മുതല്‍ 22 വരെയാണ് സന്ദര്‍ശനമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഷി ചിന്‍പിങ് യാത്രയ്‌ക്കൊരുങ്ങുന്നത്. റഷ്യ-യുക്രെയ്ന്‍ വിഷയത്തില്‍ ചൈന പക്ഷപാതമില്ലാത്ത നിലപാടാണ് സ്വീകരിച്ചതെങ്കിലും, അത് റഷ്യയെ പിന്തുണയ്ക്കുന്നതാണെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു.
റഷ്യ-ചൈന സമഗ്ര പങ്കാളിത്തം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും തന്ത്രപ്രധാനമായ വിഷയങ്ങളിലും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന. സുപ്രധാന ഉഭയകക്ഷി കരാറുകളില്‍ ഇരുവരും ഒപ്പു വച്ചേക്കുമെന്നും സൂചനയുണ്ട്

Russian President Vladimir Putin attends a meeting with Chinese President Xi Jinping in Beijing, China February 4, 2022. Sputnik/Aleksey Druzhinin/Kremlin via REUTERS ATTENTION EDITORS – THIS IMAGE WAS PROVIDED BY A THIRD PARTY.

Leave a Reply

Your email address will not be published. Required fields are marked *