ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ജൂണില്‍ ഔദ്യോഗികമായി അത്താഴ വിരുന്ന് ഒരുക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രത്തലവന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് യുഎസില്‍ സ്റ്റേറ്റ് ഡിന്നര്‍ സംഘടിപ്പിക്കുന്നത്. ജൂണിലോ ജൂലൈയിലോ മോദി യുഎസ് സന്ദര്‍ശിക്കുമെന്നാണ് സൂചന. കൃത്യം തീയതി നിശ്ചയിക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച തുടങ്ങിയിരുന്നു. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തെ മോദി അഭിസംബോധന ചെയ്യും.
ചൈനീസ് വെല്ലുവിളി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബൈഡന്‍ അത്താഴവിരുന്ന് ഒരുക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

