വേനലും നമ്മളും പിന്നെ സുരക്ഷാമാർഗ്ഗങ്ങളും

-സുകന്യാ ശേഖർ എന്താണ് സൂര്യാഘാതം?സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങളാണ് ഇതിനു കാരണം. സൂര്യന്‍റെ അതിഭയങ്കരമായ ചൂട് മൂലം തൊലിപ്പുറത്ത് പൊള്ളലേല്‍ക്കുന്നു, നിര്‍ജ്ജലീകരണമുണ്ടാകുന്നു, ചര്‍മ്മത്തില്‍ അര്‍ബുദമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. സൂര്യാഘാതമേല്‍ക്കുമ്പോള്‍ തൊലി ചുവക്കുന്നു, ചൂടാകുന്നു, വേദനയും ഉണ്ടാകുന്നു. പൊള്ളലേറ്റ് കുറച്ചു ദിവസം കഴിയുമ്പോള്‍ ആ ഭാഗത്തെ തൊലി ഉരിഞ്ഞുപോകും. സൂര്യാഘാതമേറ്റാല്‍ വൈദ്യസഹായം തേടണം. കഠിനമായ വെയിലത്ത് അധികനേരം ജോലി ചെയ്യുന്നവര്‍ക്കാണ് സൂര്യാഘാതമേല്‍ക്കാറുള്ളത്. താങ്ങാന്‍ പറ്റാത്ത അമിതമായ ചൂടിനെത്തുടര്‍ന്നുണ്ടാകുന്ന ഗുരുതരപ്രശ്നമാണിത്. കുട്ടികളിലും […]

Continue Reading

മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മനീഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ തുടര്‍ച്ചയായ രണ്ടുദിവസം ചോദ്യംചെയ്തതിന് ശേഷമാണ് സിസോദിയയെ ഇഡി അറസ്റ്റു ചെയ്തത്.കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനുശേഷമാണ് ഇ ഡി അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. സിബിഐ കേസില്‍ ഇന്ന് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഇന്നലെ ഇ ഡിയുടെ അറസ്റ്റ് നടപടി.മദ്യവില്‍പ്പന […]

Continue Reading

എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും കമ്മീഷനായി വാങ്ങിയ 4.5 കോടി രൂപയുടെ കള്ളപ്പണമാണ് ശിവശങ്കര്‍ വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസിലാണ് ജാമ്യത്തിന് ശ്രമിക്കുന്നത്.ഈ കേസില്‍ ശിവശങ്കറിനെ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്ത്തശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. അതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്നമുള്ളതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല […]

Continue Reading

ഷി ജിന്‍പിംഗ് മൂന്നാം തവണയും ചൈനീസ് പ്രസിഡന്റ്

ഷി ജിന്‍പിംഗിനെ ചൈനീസ് പ്രസിഡന്റായി തുടര്‍ച്ചയായ മൂന്നാം തവണയും തെരഞ്ഞെടുത്തു.നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍പിസി)യിലെ മൂവായിരത്തോളം അംഗങ്ങള്‍ ഷി ജിന്‍പിഗിനെ പ്രസിഡന്റാക്കാന്‍ ഏകകണ്ഠമായി വോട്ട് ചെയ്തതോടെയാണ് വെള്ളിയാഴ്ച പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരിക്കല്‍ കൂടി ഷി തെരഞ്ഞെടുക്കപ്പെട്ടത്.പുതിയ പാര്‍ലമെന്റ് ചെയര്‍ ആയി ഷാവോ ലെജിയെയും, പുതിയ വൈസ് പ്രസിഡന്റായി ഹാന്‍ ഷെങിനെയും ചൈനീസ് പാര്‍ലമെന്റ് തെരഞ്ഞെടുത്തു. നേരത്തെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ പാര്‍ട്ടി നേതാക്കളുടെ മുന്‍ സംഘത്തില്‍ ഇരുവരും ഉണ്ടായിരുന്നു.2018ല്‍ ഷി ജിന്‍പിംഗ് തന്നെ രണ്ട് തവണ […]

Continue Reading

സ്ഥാനം ഏറ്റെടുത്ത ഉടന്‍ ബ്രഹ്‌മപുരത്തെത്തി കളക്ടര്‍; ഒറ്റക്കെട്ടായി പ്രശ്‌നം പരിഹരിക്കും

മാലിന്യപ്ലാന്റിലെ പുക അണയ്ക്കുന്നതിന്റെ വേഗം കൂട്ടാന്‍ സ്ഥാനമേറ്റെടുത്ത ഉടന്‍ ബ്രഹ്‌മപുരത്തെത്തി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. രാവിലെ 9.45 ന് സിവില്‍ സ്റ്റേഷനിലെത്തി ചുമതലയേറ്റ ജില്ലാ കളക്ടര്‍ ചേംബറിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെത്തി. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍ കുമാര്‍, പി.വി. ശ്രീനിജിന്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ അഗ്നിരക്ഷാ സേന, കോര്‍പ്പറേഷന്‍, പോലീസ്, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ […]

Continue Reading

യുവതലമുറകൾ മതേതര ഇന്ത്യയുടെ വഴികാട്ടികളാവണം
_മന്ത്രി കെ.രാധാകൃഷ്ണൻ

എല്ലാവരും ഒന്നാണെന്ന ഉയർന്ന ദേശീയ ബോധമാണ് ഇന്ത്യ എന്ന രാജ്യത്തിൻ്റെ അഭിമാനമെന്ന് പട്ടികവർഗ്ഗ വികസന പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.  മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ യുവജന കായിക മന്ത്രാലയത്തിൻ്റെയും നാഷണൽ സർവീസ് സ്കീമിൻ്റെയും കണ്ണൂർ സർവകലാശാലയുടെയും നേതൃത്വത്തിൽ നടന്ന സപ്തദിന നാഷണൽ ഇൻ്റഗ്രേഷൻ ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടന നിർവചിക്കുന്ന ഇന്ത്യയുടെ സമത്വബോധം തകരാൻ പാടില്ല. സ്വാതന്ത്രഭാരത്തിൻ്റെ മന്ത്രം സമത്വ ചിന്തയിൽ അധിഷ്ഠിതമാണ്. […]

Continue Reading

യാത്രാനുമതി നിഷേധിച്ചതിനാൽ മകന്റെ വിവാഹം നഷ്ടമായ യാത്രക്കാരന് നഷ്ടപരിഹാരം

സാധുവായ യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാവാതെ വന്ന യാത്രക്കാരന് എയർ ഇന്ത്യ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്.കോട്ടയം ഉദയനാപുരം തെനാറ്റ് ആന്റണി നൽകിയ പരാതിയിലാണ് അഡ്വ വി.എസ്. മനുലാൽ പ്രസിഡന്റും, ആർ. ബിന്ദു, കെ.എം.ആന്റോ എന്നിവർ അംഗങ്ങളുമായുളള കോട്ടയം ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ ഉത്തരവ്. 2018  ഓഗസ്റ്റ് 28 ന് ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടക്കുന്ന മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ ഓഗസ്റ്റ് […]

Continue Reading

ബ്രഹ്മപുരം തീപിടിത്തം: അഗ്നിരക്ഷാസേന നടത്തുന്നത് സമാനതകളില്ലാത്ത പ്രവർത്തനം

അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപ്പകൽ ഇല്ലാതെ നടക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റ് ആയി പ്രവർത്തിക്കുന്നു.  110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. തീ പിടിത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുകയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 70 ശതമാനം പ്രദേശത്തെ പുകയൽ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. […]

Continue Reading

21 കാരിയായ ബിടെക് പാനി പുരി വാലി

പലരും തങ്ങളുടെ ബിസിനസ്സ് തുടങ്ങാൻ സ്വപ്നം കാണുന്നു, അവരിൽ ചിലർ ചെറുപ്പത്തിൽ തന്നെ തുടങ്ങിയേക്കാം. ഈ യുവ സംരംഭകരിൽ ബിടെക് പാനി പുരി വാലി എന്നറിയപ്പെടുന്ന 21 കാരിയായ തപ്‌സി ഉപാധ്യായയും ഉൾപ്പെടുന്നു. ബിടെക്കിൽ ബിരുദം നേടിയ ശേഷമാണ് ഉപാധ്യായ ബിസിനസ് ആരംഭിച്ചത്. ഇപ്പോൾ അവൾ ഒരു പാനി പൂരി സ്റ്റാൾ നടത്തുന്നു. ആരോഗ്യകരമായ ഭക്ഷണം വിളമ്പുക എന്നതാണ് അവളുടെ ലക്ഷ്യം, അതിനാലാണ് പാനി പൂരി സ്റ്റാളിൽ എയർ-ഫ്രൈഡ് പൂരികൾ തയ്യാറാക്കുന്നത്. അവളുടെ വെബ്‌സൈറ്റ് അനുസരിച്ച്, തൻ്റെ […]

Continue Reading

ജയിലിൽ കഴിയുന്ന സിസോദിയയുടെ ട്വിറ്റർ ഹാൻഡിൽ തടയാൻ ഇലോൺ മസ്‌കിനോട് ബിജെപി

ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന മുതിർന്ന എഎപി നേതാവ് മനീഷ് സിസോദിയയുടെ ട്വിറ്റർ ഹാൻഡിൽ ബ്ലോക്ക് ചെയ്യാൻ ട്വിറ്റർ മേധാവി ഇലോൺ മസ്‌കിനോട് ഡൽഹി ബിജെപി ആവശ്യപ്പെട്ടു. സിസോദിയ ഒരു ക്രിമിനൽ ആണെന്നും മറ്റാരോ അദ്ദേഹത്തിൻ്റെ ട്വിറ്റർ ഹാൻഡിൽ അദ്ദേഹത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും ഡൽഹി ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗ ആരോപിച്ചു. നിലവിൽ ജയിലിലായതിനാൽ എഎപി നേതാവിൻ്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും ബഗ്ഗ എലോൺ മസ്‌കിനോട് അഭ്യർത്ഥിച്ചു. “രാജ്യത്ത് […]

Continue Reading