കായികോത്സവം ഉദ്ഘാടനം ഇന്ന് വൈകിട്ട്

64-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവം തിരുവനന്തപുരത്ത് തുടങ്ങി. ആദ്യസ്വര്‍ണം പാലക്കാടിന്. സീനിയര്‍ ആണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ കല്ലടി സ്കൂളിലെ മുഹമ്മദ് മഷുദിനാണ് സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂഞ്ഞാര്‍ എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദേവിക ബെനിനാണ് സ്വര്‍ണം.മത്സരങ്ങളുടെ ഔദ്യോഗികഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ആറ് കാറ്റഗറികളിലായി മൊത്തം 2737 വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കും.

Continue Reading

ഇന്നു മുതല്‍ പ്രീക്വാര്‍ട്ടര്‍

ലോകകപ്പില്‍ ഇനി പതിനാറ് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇന്നത്തെ പ്രീക്വാര്‍ട്ടര്‍ കളികള്‍ നെതര്‍ലാന്‍ഡ്സ്-യുഎസ്എ, അര്‍ജന്‍റീന-ഓസ്ട്രേലിയ എന്നിവയാണ്.അര്‍ജന്‍റീനയ്ക്ക് ലയണല്‍ മെസിയുടെ കരിയറിലെ ആയിരാമത്തെ മത്സരമാണ് ഇന്നത്തേത് എന്ന സവിശേഷത കൂടിയുണ്ട്. മെസിയുടെ ഫോം തന്നെയാണ് ടീമിന്‍റെ ശക്തി.

Continue Reading

ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണില്ല

ഇന്നലെ കോസ്റ്ററിക്കയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയെങ്കിലും ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ ഭാഗ്യമുണ്ടായില്ല. ആദ്യമത്സരത്തില്‍ ജപ്പാനോട് തോറ്റു. രണ്ടാം മത്സരത്തില്‍ സ്പെയിനുമായി സമനിലയിലായി. മൂന്നു കളികളില്‍ നിന്ന് നാല് പോയിന്‍റ് നേടിയെങ്കിലും ഗോള്‍ശരാശരിയില്‍ യോഗ്യരാകാന്‍ കഴിയാത്തതുകൊണ്ടാണ് ജര്‍മനി പുറത്തായത്.ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ സ്പെയിന്‍-ജപ്പാന്‍ മത്സരഫലമാണ് തിരിച്ചടിയായത്. സ്പെയിന്‍-ജപ്പാന്‍ സമനിലയായിരുന്നെങ്കില്‍ ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാമായിരുന്നു. ഇതിനു തൊട്ടുമുമ്പുള്ള ലോകകപ്പിലും ജര്‍മനിക്ക് ഇതേ വിധിയായിരുന്നു.

Continue Reading

അനുവാദം നൽകാൻ എൻ .എസ്‌ .മാധവനാര് ? ഹിഗ്വിറ്റയുടെ തലതൊട്ടപ്പനോ ?

ഹിഗ്വിറ്റ വിവാദം കൊഴുക്കുകയാണ്. ഹിഗ്വിറ്റ പേരുമായി ബന്ധപ്പെടുത്തി എൻ എസ് മാധവൻ്റെ നിലപാടിനെതിരെ പ്രശസ്തസാഹിത്യകാരൻ കെ വി മോഹൻ കുമാർ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് എൻ എസ് മാധവൻ്റെ നിലപാടിനെതിരെ കുറിപ്പുവന്നത് ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം വായിക്കാം ഒ വി വിജയൻറെ ‘ഖസാക്കിന്റെ ഇതിഹാസം ‘ എന്ന പ്രശസ്തമായ നോവലിന്റെ പേര് ആ രചനയുമായി ബന്ധമില്ലാത്ത സിനിമയ്ക്കിട്ടാൽ പ്രതിഷേധിക്കുന്നതിലും പേര് വിലക്കുന്നതിലും അർത്ഥമുണ്ട്.എന്നാൽ ലോകത്തെമ്പാടുമുള്ള ഫുട് ബോൾ പ്രേമികളുടെ നാവിൽ തത്തിക്കളിക്കുന്ന കൊളംബിയൻ […]

Continue Reading

അര്‍ജന്‍റീന പ്രീക്വാര്‍ട്ടറിലേക്ക്

ലോകകപ്പിന്‍റെ പതിനൊന്നാം ദിവസമായ ഇന്നലെ പോളണ്ടിനെ പരാജയപ്പെടുത്തി അര്‍ജന്‍റീന പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ആദ്യപകുതിയില്‍ ലയണല്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയത് കാണികലെ നിരാശപ്പെടുത്തിയിരുന്നു.അര്‍ന്‍റീനയെ ഗോളടിപ്പിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യപകുതിയില്‍ പോളണ്ട് കളിച്ചത്. അലെക്സിസ് മാക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരെസ് എന്നിവരുടെ ഗോളുകളാണ് അര്‍ജന്‍റീനയ്ക്ക് തുണയായത്. അര്‍ജന്‍റീനയുടെ നിരവധി അവസരങ്ങള്‍ പോളണ്ട് ഗോള്‍കീപ്പര്‍ വോസിയച് ഷെസ്നി പ്രതിരോധിച്ചിരുന്നു.

Continue Reading

വനിതാറഫറിമാര്‍ക്ക് ഇന്ന് തുടക്കം

ലോകകപ്പിലെ ഇന്നത്തെ കോസ്റ്ററിക്ക-ജര്‍മനി മത്സരം മൂന്ന് വനിതാറഫറിമാരാണ് നിയന്ത്രിക്കുക. ചരിത്രത്തിലിത് ആദ്യമാണ്. ഒരു നൂറ്റാണ്ടോളമായി നടക്കുന്ന ഫിഫ ലോകകപ്പില്‍ ഇതുവരെ റഫറിമാരായി വനിതകള്‍ ഉണ്ടായിരുന്നില്ല. ഫ്രാന്‍സിലെ സ്റ്റെഫാനി ഫ്രപ്പാര്‍ട്ട്, ബ്രസീലിലെ നൂസ ബെക്ക്, മെക്സിക്കോയിലെ കരെന്‍ ഡയസ് എന്നിവരാണ് ഇന്ന് റഫറിക്കുപ്പായമണിയുന്നത്.ലോകകപ്പ് യോഗ്യതാമത്സരത്തിലെയും ചാമ്പ്യന്‍സ് ലീഗിലെയും ആദ്യ റഫറിയായ വനിത എന്ന നേട്ടം സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിനാണ്. യുഎസിന്‍റെ കാതറീന്‍ നെസ്ബിക്, ജപ്പാന്‍റെ യംഷിത യോഷ്മി, റുവാണ്ടയുടെ സലിമ മുകന്‍സംഘ എന്നിവരും ഈ വര്‍ഷത്തെ റഫറിസംഘത്തിലുണ്ട്.

Continue Reading

നെയ്മർ കളിക്കുമോ

നെയ്മർക്കു പരിക്കുപറ്റി പുറത്തായെങ്കിലും അദ്ദേഹം തുടർന്നു കളിക്കുമെന്നാണ് റിപ്പോർട്ടുവരുന്നത്. ലോകത്ത് ഏറ്റവും ആരാധകരുള്ള കളികാരിൽ ഒരാളാണ് നെയ്മർ. കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ കൂടുതൽ ഫൗൾ ചെയ്യപ്പെട്ട താരം നെയ്മാറാണ്. ഖത്തറിലെ ഉദ്ഘാടന മത്സരത്തിലും സെർബിയൻ താരങ്ങൾ നെയ്മാറെ തുടർച്ചയായി ഫൌൾ ചെയ്തു വീഴ്ത്തിയിരുന്നു . യൂറോപ്പിലെ ഫുട്‌ബോൾ ലീഗുകളിലെ താരങ്ങളിൽ കൂടുതൽ തവണ ഫൗളുകൾക്കു വിധേയനായ താരം നെയ്മാറാണത്രേ. ഇങ്ങനെ തുടർച്ചയായി ഫൌൾ ചെയ്യപ്പെടുന്പോഴും നെയ്മറെ കളിയിലെ അഭിനയക്കാരൻ എന്നു വിളിച്ചാക്ഷേപിക്കാനാണ് മാധ്യമങ്ങളും മറ്റുരാജ്യങ്ങളിലെ താരങ്ങളങ്ങളും ശ്രമിക്കുന്നത്.

Continue Reading

അർജന്‍റീന ജേഴ്‌സിയിൽ ചീഫ് വിപ്പിന്‍റെ ഗോൾ

ലോകകപ്പിന്‍റെ ആവേശം ലോകമെങ്ങും അലതല്ലുമ്പോൾ കൊച്ചകേരളത്തിലും ആവേശത്തിനു കുറവില്ല. തന്‍റെ തിരക്കുകളെല്ലാം മാറ്റിവെച്ച് അർജന്‍റീന ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയിരിക്കുകയാണ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ്. ചീഫ് വിപ്പ് ക്യാപ്ടനായ ജനപ്രതിനിധികളുടെ ടീമും. സി പി എം കോട്ടയം ജില്ലാ കമ്മറ്റിയംഗം ഗിരീഷ് എസ് നായരുടെ ബ്രസീൽ ടീമും തമ്മിൽ നടന്ന സൗഹൃദമത്സരം ഒരു ഗ്രാമത്തിന്‍റെ ഒത്തൊരുമയുടെ നേർക്കാഴ്ചയായി.ഇത്തരം സൗഹൃദമത്സരങ്ങൾ നാടെങ്ങും സംഘടിപ്പിക്കണമെന്ന് ഡോ.എൻ ജയരാജ് പറഞ്ഞു. പരിപാടി സംഘടിപ്പിച്ച DYFI വാഴൂർ ബ്ലോക്ക് കമ്മറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. മത്സരം […]

Continue Reading

സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസ് ഡിസംബര്‍ മൂന്നുമുതല്‍

മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസ് ഡിസംബര്‍ മൂന്നു മുതല്‍ 11 വരെ എറണാകുളം, തൃശൂര്‍, കണ്ണൂര്‍, മാഹി എന്നിവിടങ്ങളില്‍ നടക്കും. ഡിസംബര്‍ മൂന്നിന് രാവിലെ ഒന്പതിന് കൊച്ചി റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ മന്ത്രി പി. രാജീവ് ടെന്നീസ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ഡിസംബര്‍ പത്തിന് രാവിലെ തലശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.അത്ലറ്റിക്‌സ്, ആര്‍ച്ചറി, ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, കബഡി, ഹാന്‍ഡ്‌ബോള്‍, ഹോക്കി, […]

Continue Reading

ലോകകപ്പിന് നാളെതുടക്കം

ആദ്യ മത്സരത്തില്‍ ഖത്തറിനെ ഇക്വഡോര്‍ നേരിടും ഫിഫ ഖത്തര്‍ ലോകകപ്പിന് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ ഖത്തറിനെ ഇക്വഡോര്‍ നേരിടും. ഡിസംബര്‍ 18നാണ് ഖത്തര്‍ ലോകകപ്പിന്റെ കലാശക്കൊട്ട്. ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി ഒരുങ്ങുകയാണ്.നാല് ടീമുകള്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഖത്തറിലെ എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. കുഞ്ഞുരാജ്യമെങ്കിലും ടൂര്‍ണമെന്റിനെ ലോകം ഇതുവരെ കാണാത്ത ഉത്സവമാക്കി മാറ്റാന്‍ ഖത്തര്‍ തയ്യാറായിക്കഴിഞ്ഞു. അത്യാധുനിക […]

Continue Reading