കിങ് എയർപോർട്ട് !!

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കുന്നത് റിയാദിലാണ്. ചെലവ് 2700 കോടി റിയാൽ (587 ലക്ഷം കോടി രൂപ). ആറ് സമാന്തരറൺവേകളുള്ള വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ ഇപ്പോഴുള്ള എയർപോർട്ട് ചരക്കുനീക്കത്തിനായി മാത്രം ഉപയോഗിക്കും. 2030-ഓടെ 12 കോടി യാത്രക്കാരും 2050-ഓടെ 18.5 കോടി യാത്രക്കാരും പുതിയ വിമാനത്താവളം വഴി സൗദിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിത് കേവലം 2.9 കോടിയാണ്.റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയുള്ള പത്തു നഗരങ്ങളുടെ പട്ടികയിലേക്ക് ഉയർത്താനാണ് വിമാനത്താവളപദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. 1.03 ലക്ഷം പേർക്ക് ജോലിയും ലഭിക്കും. […]

Continue Reading

ത്രില്ലറുകളുടെ രാജാവ്

അശോകൻ മന്നൂർകോണം അറ്റമില്ലാത്ത ജിജ്ഞാസകളിലേക്കു നിഗൂഢ ലോകം തുറന്നിടുന്ന പുസ്തകങ്ങൾ……!ത്രില്ലർ വായനക്കാരുടെ ലോകത്ത് അദ്ഭുതങ്ങൾ സൃഷ്ടിച്ച പുസ്തകങ്ങങ്ങൾ……വിൽപ്പനയിലും ആസ്വാദനത്തിലും നൂറുമേനി കൊയ്തെടുത്ത പുസ്തകങ്ങൾ…..ഇത്തരം വിശേഷണങ്ങൾ അവകാശപ്പെടാവുന്ന പുസ്തകങ്ങൾ ഇതുപോലെ വേറെയില്ല…!ഏതാണ് ഈ പുസ്തകങ്ങൾ?ജെയിംസ് ഹാഡ്‌ലി ചേസ് പുസ്തകങ്ങൾ..!ഭ്രമാത്മകമായ, അമ്പരപ്പിക്കുന്ന ആസ്വാദന തലങ്ങളിലേക്കാണ് ഓരോ ചേസ് പുസ്തകവും വായനക്കാരനെ കൂട്ടികൊണ്ടു പോകുന്നത്…ആരാണ് ജെയിംസ് ഹാഡ്‌ലി ചേസ്?എക്കാലത്തെയും ഏറ്റവും മികച്ച ത്രില്ലർ എഴുത്തുകാരിൽ ഒരാൾ.യൂറോപ്പിലെ ത്രില്ലർ എഴുത്തുകാരുടെ രാജാവെന്നായിരുന്നു അദ്ദേഹത്തിന്റെ ഖ്യാതി.രാജ്യാന്തര തലത്തിൽ ഏറ്റവും അധികം വിറ്റു പോയത് അദ്ദേഹത്തിന്റെ […]

Continue Reading

നെയ്മർ കളിക്കുമോ

നെയ്മർക്കു പരിക്കുപറ്റി പുറത്തായെങ്കിലും അദ്ദേഹം തുടർന്നു കളിക്കുമെന്നാണ് റിപ്പോർട്ടുവരുന്നത്. ലോകത്ത് ഏറ്റവും ആരാധകരുള്ള കളികാരിൽ ഒരാളാണ് നെയ്മർ. കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ കൂടുതൽ ഫൗൾ ചെയ്യപ്പെട്ട താരം നെയ്മാറാണ്. ഖത്തറിലെ ഉദ്ഘാടന മത്സരത്തിലും സെർബിയൻ താരങ്ങൾ നെയ്മാറെ തുടർച്ചയായി ഫൌൾ ചെയ്തു വീഴ്ത്തിയിരുന്നു . യൂറോപ്പിലെ ഫുട്‌ബോൾ ലീഗുകളിലെ താരങ്ങളിൽ കൂടുതൽ തവണ ഫൗളുകൾക്കു വിധേയനായ താരം നെയ്മാറാണത്രേ. ഇങ്ങനെ തുടർച്ചയായി ഫൌൾ ചെയ്യപ്പെടുന്പോഴും നെയ്മറെ കളിയിലെ അഭിനയക്കാരൻ എന്നു വിളിച്ചാക്ഷേപിക്കാനാണ് മാധ്യമങ്ങളും മറ്റുരാജ്യങ്ങളിലെ താരങ്ങളങ്ങളും ശ്രമിക്കുന്നത്.

Continue Reading

ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി

ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്ശ്രദ്ധേയമായി. പോസ്റ്റിന്റെ പൂർണ്ണരുപം വായിക്കാം.കോട്ടയം പബ്ളിക് ലൈബ്രറി ആർട്ട് ഗാലറിയിൽ ഒരു ചിത്രവുമായി എന്നെ കാത്ത് പ്രശസ്ത ചിത്രകാരൻ രാജീവ് ചമ്പക്കര ഉണ്ടായിരുന്നു.നിറലാട്ടം ആർട്ട് എക്സിബിഷൻ ഉദ്ഘാടനം ഞാൻ നിർവ്വഹിച്ചശേഷമാണ് രാജീവ് ചിത്രം കൈമാറിയത്. എൻ്റെ മനസ്സിലൂടെ കടന്നുപോയ ഓർമ്മകളുടെ കുത്തൊഴുക്ക് ഞാനെങ്ങനെ എഴുതുമെന്നാണ് ഇപ്പോഴുള്ള ചിന്ത.എൻ്റെ അച്ഛൻ്റെയും അമ്മയുടെയും ഒപ്പം മൂത്തമകനായ എന്നേയും രാജീവ് വരച്ചു ചേർത്തിരിക്കുന്നു. ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്നെ ഒക്കത്തിരുത്തിയ അച്ഛൻ്റെ […]

Continue Reading

ബൈക്ക് താഴ്ച്ചയിലേക്കു മറിഞ്ഞ് ഡോക്ടറടക്കം രണ്ടുപേര്‍ മരിച്ചു

ഹിമാചല്‍പ്രദേശിലെ മണാലിയില്‍ ബെക്ക് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മലയാളി അടക്കം രണ്ടു പേര്‍ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. ഇരുവരും ഡല്‍ഹിയില്‍ നിന്നാണ് മണാലിയില്‍ എത്തിയത്. മരിച്ച മഞ്ചേരി സ്വദേശി ഷാഹിദ് ഡോക്ടറാണ്.സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കി. മലയോര മേഖലകളിലെ റോഡുകളില്‍ ക്രാഷ് ബാരിയറുകള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണമെന്നാണ് പോലീസ് പറയുന്നത്. കൂടാതെ അപകടങ്ങളില്‍ 42 ശതമാനവും […]

Continue Reading

സൂപ്പര്‍ സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനം വിരല്‍ തുമ്പില്‍

ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ ത്രിതല ഹബ്ബ് ആന്‍ഡ് സ്‌പോക്ക് സംവിധാനം വഴി ഒരു 1.02 ലക്ഷം പേര്‍ക്ക് ഡോക്ടര്‍ ടു ടോക്ടര്‍ സേവനം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലാ ജനറല്‍ ആശുപത്രികള്‍ മുഖേന സ്‌പെഷാലിറ്റി സേവനങ്ങളും മെഡിക്കല്‍ കോളജുകള്‍ വഴി സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളും, അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്‌പോക്കായാണ് പ്രവര്‍ത്തിക്കുക. ജില്ലാ, ജനറല്‍ ആശുപത്രികളും, മെഡിക്കല്‍ കോളജുകളും ഹബ്ബായിട്ടും പ്രവര്‍ത്തിക്കും. ആദ്യമായി സ്‌പോക്ക് ആശുപത്രിയിലെ ഡോക്ടര്‍ പ്രാഥമിക […]

Continue Reading

സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍(59) അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയിരുന്നതിനാല്‍ സതീഷ് ബാബു ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു. ഇന്നലെ രാവിലെ മുതല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനാല്‍ ബന്ധുക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ ഫ്‌ളാറ്റ് തുറന്നു പരിശോധിച്ചപ്പോഴളാണ് സതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന സതീഷ് ബാബു പയ്യന്നൂര്‍ 2012ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. കേരള സാഹിത്യ അക്കാദമിയിലും കേരള […]

Continue Reading

പുള്ളിപ്പുലി ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

മുംബൈയിലെ കല്യാണില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജനാലയിലൂടെ കെട്ടിടത്തിനുള്ളിലേക്ക് ചാടിയ പുലിയെ കണ്ട് ആളുകള്‍ പരിഭ്രാന്തിയിലായ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് പുള്ളിപ്പുലിയെ പിടികൂടി കൂട്ടിലാക്കിയത്. പലരും പുലി ആക്രമിക്കാന്‍ ശ്രമിക്കുമെന്ന് ഭയന്ന് കൈയില്‍ വടി കരുതിയിട്ടുണ്ട്. ഇന്നലെയാണ് മഹാരാഷ്ട്രയിലെ തിരക്കേറിയ ജനവാസമേഖലയായ നാസിക്കില്‍ പുള്ളിപ്പുലിയെ കണ്ടത്.

Continue Reading

ശബരിമലയിലെ അപ്പം, അരവണ വിതരണ സൗകര്യങ്ങളുടെ റിപ്പോര്‍ട്ട് നല്‍കണം: കോടതി

ശബരിമലയിലെ അപ്പം, അരവണ വിതരണത്തിനുള്ള സൗകര്യങ്ങളെക്കുറിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. അരവണ വിതരണത്തിനായി വേണ്ടത്ര ക്യാനുകള്‍ എത്തിക്കുന്നതില്‍ കരാറുകാരന്‍ വീഴ്ച വരുത്തുന്നുവെന്ന സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.അരവണ വിതരണത്തിന് തടസമുണ്ടാകരുതെന്നും ക്യാനുകള്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കരാറുകാരനെതിരെ നടപടിയെടുക്കാമെന്നും ഹൈക്കോടതി ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കി. 50 ലക്ഷം ക്യാനുകള്‍ വേണ്ടിടത്തു […]

Continue Reading

20 ഗ്രാം മെത്തഫിറ്റമിനുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ പിടിയില്‍

പാലക്കാട് മയക്കുമരുന്നു വേട്ട. വാളയാറില്‍ 20 ഗ്രാം മെത്തഫിറ്റമിനുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ പിടിയിലായി. എറണാകുളം സ്വദേശികളായ മുഹമ്മദ് അജീബ് (21), അശ്വിന്‍ (22), കണ്ണൂര്‍ സ്വദേശി സഞ്ജിത്ത് അലി(22), കോഴിക്കോട് സ്വദേശി നാജില്‍ മുഹമ്മദ്(21) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്ത് ബിടെക് വിദ്യാര്‍ഥികളാണ് നാലുപേരും.ബംഗളുരുവില്‍നിന്ന് എറണാകുളത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ കുടുങ്ങിയത്. ഇവരുടെ കാറില്‍ വളര്‍ത്തുനായയുമുണ്ടായിരുന്നു.മെത്ത്, കല്ല് എന്നിങ്ങനെ പേരുകളില്‍ ന്യൂ ജനറേഷന്‍ യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന ഈ മയക്കുമരുന്ന് വളരെ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ പോലും വലി […]

Continue Reading