പുള്ളിപ്പുലി ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

LATEST

മുംബൈയിലെ കല്യാണില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജനാലയിലൂടെ കെട്ടിടത്തിനുള്ളിലേക്ക് ചാടിയ പുലിയെ കണ്ട് ആളുകള്‍ പരിഭ്രാന്തിയിലായ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് പുള്ളിപ്പുലിയെ പിടികൂടി കൂട്ടിലാക്കിയത്. പലരും പുലി ആക്രമിക്കാന്‍ ശ്രമിക്കുമെന്ന് ഭയന്ന് കൈയില്‍ വടി കരുതിയിട്ടുണ്ട്.

ഇന്നലെയാണ് മഹാരാഷ്ട്രയിലെ തിരക്കേറിയ ജനവാസമേഖലയായ നാസിക്കില്‍ പുള്ളിപ്പുലിയെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *