സൈബി ജോസ് കിടങ്ങൂരിന്റെ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും

LATEST

ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ കക്ഷികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ജോസ് കിടങ്ങൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.
നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള വഞ്ചനാക്കുറ്റവും ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൈബി ജോസ് കിടങ്ങൂര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *