സെവന്‍സ് ഫുട്ബാള്‍ വിജയികളെ ഇന്നറിയാം

LATEST Sports

കോഴിക്കോട് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ മത്സരങ്ങളും ഫൈനല്‍ മത്സരവും ഇന്ന് നടക്കും.രാത്രി എട്ടിന് ഖാലിദ് ബിന്‍ വലീദ് റിയല്‍ കേരള സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ സൂഖുല്‍ ഗുറാബ് എഫ്.സി, മെഗാ മാക്‌സ് ഡിഫന്‍സ് ജിദ്ദയെ നേരിടുന്നതാണ് .

ഒമ്ബതിന് ആരംഭിക്കുന്ന രണ്ടാം സെമി ഫൈനലില്‍ റോയല്‍ ട്രാവല്‍സ് എഫ്.സി, ഏഷ്യന്‍ ടൈംസ് ടൗണ്‍ ടീം ഷറഫിയ ടീമിനോട് മത്സരിക്കും. 17 വയസ്സിന് താഴെയുള്ള കുട്ടികളുടെ പ്രദര്‍ശന മത്സരത്തില്‍ അല്‍ ഖഹ്താനി ടയര്‍ എഫ്.സിയും അമിഗോസ് ജിദ്ദയും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 10.30നായിരിക്കും ഫൈനല്‍ മത്സരം നടക്കുക .

Leave a Reply

Your email address will not be published. Required fields are marked *